പ്രിയമണി ഏറെ നാളായി ഒരു ഫോണ്‍ കോളിനായി കാത്തിരിക്കുകയാണ്. ആ ഒരു ഫോണ്‍ കോള്‍ തന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കുമെന്ന കാര്യത്തില്‍ പ്രിയയ്ക്ക് സംശയമേ ഇല്ല. ഈയിടെ തന്നെ തേടിയെത്തുന്ന വേഷങ്ങളില്‍ പ്രിയയ്ക്ക് ഒട്ടും സംതൃപ്തിയുണ്ടായിരുന്നില്ല. തന്റെ അഭിനയം ശരീരപ്രദര്‍ശനം മാത്രമായി ഒതുങ്ങുപോകുന്നുണ്ടോ എന്ന സംശയത്തില്‍ നിന്നായിരുന്നു ഈ അതൃപ്തി.
ഇനി ഇത്തരം സിനിമകള്‍ ചെയ്ത് റിസ്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് താരത്തിന്റെ നിലപാട്. ദേശീയ അവാര്‍ഡു നേടിയ ശേഷം തനിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ തക്ക റോളുകളെന്നും കിട്ടിയിട്ടില്ലെന്നും എല്ലാ സാധാരണ ഗ്ളാമര്‍ റോളുകള്‍ മാത്രമാണെന്ന ബോധം ഏറെ വൈകിയാണ് പ്രിയയ്ക്കുണ്ടായത്. തുടര്‍ന്ന് ഇത്തരം റോളുകളൊന്നും ഇനി മുതല്‍ സ്വീകരിക്കില്ലെന്ന തീരുമാനവുമെടുത്തു. അഭിനയമാണ് പ്രധാനമെന്നാണ് ഇപ്പോള്‍ പ്രിയാമണിക്ക് പറയാനുള്ളത്. ആകെ നിരാശയിലായപ്പോഴാണ് പ്രിയയെ തേടി തമിഴിലെ പ്രമുഖ സംവിധായകന്‍ ഭാരതീരാജയുടെ ഫോണ്‍ എത്തിയത്.
‘അണ്ണ കൊടിയും കൊടി വീരനും കൈദിസൈ’ എന്ന പുതിയ ചിത്രത്തിലാണ് പ്രിയ നായികയാകുന്നത്. ഏറെ സന്തോഷത്തോടെയായിരുന്നു പ്രിയ ഈ ഓഫര്‍ സ്വീകരിച്ചത്. കാരണം ‘കണ്‍കളാല്‍ കൈദിസൈ’ എന്ന ഭാര്തീരാജയുടെ ചിത്രത്തിലൂടെയായിരുന്നു പ്രിയയുടെ അരങ്ങേറ്റം. തനിക്ക് ഭാരതീരാജയുടെ ക്ഷണം വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ അവസരം കിട്ടുന്നത് വലിയ ഭാഗ്യമാണെന്നും പ്രിയ പറയുന്നു. തന്റെ റോളിനെ കുറിച്ച് ഏറെ ആകാംക്ഷയോടെയാണ് പ്രിയ കാത്തിരിക്കുന്നത്. അഭിനയപ്രാധാന്യമുള്ള വേഷമായിരിക്കും അത് എന്നെ കാര്യത്തില്‍ മാത്രം പ്രിയയ്ക്ക് യാതൊരു സംശയവുമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല