സ്വന്തം ലേഖകന്‍: ലോകത്തിലെ രണ്ടാമത്തെ സുന്ദരിയായി ബോളിവുഡിന്റെ പ്രിയങ്ക ചോപ്ര, കടത്തിവെട്ടിയത് ആഞ്ജലീന ജോളി, എമ്മ വാട്സണ് ഉള്‍പ്പെടെയുള്ള ഹോളിവുഡ് സുന്ദരിമാരെ. ബുസ്നെറ്റ് വെബ്സൈറ്റ് നടത്തിയ വോട്ടിങ്ങിലാണ് 34 കാരിയായ പ്രിയങ്ക രണ്ടാം സ്ഥാനത്തെത്തിയത്. ബിയോണ്‍സ് ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ യുവതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആഞ്ജലീന ജോളി, എമ്മ വാട്സണ്, എമ്മ സ്റ്റോണ്‍, മിഷേല്‍ ഒബാമ, ഗിഗി ഹാദിദ് എന്നിവരെയൊക്കെ പിന്തളളിയാണ് പ്രിയങ്ക രണ്ടാം സ്ഥാനം നേടിയെടുത്തത്. സുന്ദരിയായി തന്നെ തിരഞ്ഞെടുത്തതിലുളള സന്തോഷം പ്രിയങ്ക തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. ‘ബുസ്നെറ്റിനോടും തനിക്ക് വോട്ട് ചെയ്ത എല്ലാവരോടും നന്ദി. ബിയോണ്‍സ് ആണ് എന്റെയും നന്പര് ഒണ്‍’ എന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
ക്വാണ്ടികോ എന്ന ടെലിവിഷന്‍ പരന്പരയിലൂടെ പ്രിയങ്കയ്ക്ക് ഹോളിവുഡില്‍ ഏറെ ആരാധകരുണ്ട്. അമേരിക്കന്‍ ചാനലായ എബിസിയാണ് ക്വാണ്ടികോ സംപ്രേക്ഷണം ചെയ്യുന്നത്. അലക്സ് പാരിഷെന്ന എഫ്ബിഐ ഏജന്റായാണ് പ്രിയങ്ക പരമ്പരയിലഭിനയിച്ചത്. പ്രേക്ഷകര്‍ക്കിടയില്‍ വന്‍ പിന്തുണയാണ് ക്വാണ്ടികോ പ്രിയങ്കയ്ക്ക് നേടിക്കൊടുത്തത്.
ഹോളിവുഡില്‍ നിന്നും നിരവധി അവസരങ്ങളും പ്രിയങ്കയെ തേടിയെത്തിയിരുന്നു. പ്രിയങ്കയുടെ ഇന്‍ മൈ സിറ്റി എന്ന ആല്‍ബവും ഏറെ ശ്രദ്ധ നേടിയരുന്നു. ഇതിനുപിന്നാലെ എക്സോട്ടിക് എന്ന രണ്ടാമത്തെ ആല്‍ബം പുറത്തിറക്കിയതും വന്‍ ഹിറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല