ലളിതമായതും എന്നാല്‍ സ്റ്റൈല്‍ ഉള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര യാതൊരു വിട്ടുവീഴ്ചയും കാണിക്കാറില്ല. പ്രിയങ്കയുടെ ഈ വസ്ത്രധാരണ രീതി താരത്തെ, ഇന്ത്യയില്‍ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന വ്യക്തിയെന്ന ബഹുമതിക്ക് ഉടമയാക്കിയിരിക്കുന്നു.
പീപ്പിള്‍സ് മാഗസിനാണ് മുന്‍ ലോക സുന്ദരി കൂടിയായ പ്രിയങ്കാ ചോപ്രയെ നന്നായി വസ്ത്രം ധരിക്കുന്ന 2011ലെ വ്യക്തിയായി തിരഞ്ഞെടുത്തത്. മാഗസിന്റെ ഇന്ത്യന്‍ പതിപ്പിലെ മുഖചിത്രവും ഇനി പ്രിയങ്കയാണ്.
ഈ ബഹുമതി ലഭിച്ച താന്‍ അത്യധികം ആഹ്ളാദവതിയാണെന്ന് പ്രിയങ്ക പ്രതികരിച്ചു. പീപ്പിള്‍സ് മാഗസിന്റെ ബഹുമതി ഒരിക്കലും ലഭിക്കില്ലെന്നാണ് താന്‍ കരുതിയതെന്നും ഈ സുന്ദരി പറഞ്ഞു. ആത്മവിശ്വാസമാണ് തന്റെ വസ്ത്രമെന്നും താരം കൂട്ടിച്ചേര്‍ത്തു. മാഗസിന്‍ സംഘടിപ്പിച്ചിരിക്കുന്ന ഫാഷന്‍ ഷോയില്‍ ഇന്‍ഡോ-ഈസ്റ്റേണ്‍ വസ്ത്രങ്ങളണിഞ്ഞ് എത്തുന്ന റാംപിലെത്തുന്നുണ്ട് പ്രിയങ്ക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല