സ്വന്തം ലേഖകന്‍: ഒരുപാട് ഹാര്‍വി വെയ്സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലുമുണ്ട്, സിനിമാ രംഗത്തെ ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര. ഹോളിവുഡ് സിനിമാ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ലൈംഗിക ചൂഷണ കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തു വരുന്നതിനിടെയാണ് പ്രിയങ്ക ചോപ്രയുടെ പ്രതികരണം. ഒന്നല്ല, ഒരുപാട് ഹാര്‍വി വെയ്ന്‍സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലും ഉണ്ടെന്നായിരുന്നു പ്രിയങ്കയുടെ അഭിപ്രായം.
ഈമാസം ആദ്യമാണ് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനും അദ്ദേഹവുമായി ബന്ധപ്പെട്ട ലൈംഗികചൂഷണ കഥകളും വാര്‍ത്തയാകാന്‍ തുടങ്ങിയത്. സിനിമയില്‍ അവസരം നല്‍കുന്ന നായികമാരെയടക്കമുള്ള സ്ത്രീകളെ വെയ്ന്‍സ്റ്റീന്‍ ലൈംഗികമയി ചൂഷണം ചെയ്തിരുന്നു എന്നായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. വാര്‍ത്തയ്ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ച്ച ചൂടു പിടിക്കുകയും ചെയ്തു. ആഞ്ജലീന ജോളി, നടി ഐശ്യര്യ റായി തുടങ്ങിയവരെ വെയ്ന്‍സ്റ്റീന്‍ മോശം ഉദ്ദേശ്യത്തോടെ നോട്ടമിട്ടിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍.
മെയര്‍ ക്ലെയര്‍ പവര്‍ ട്രിപ്പ് പരിപാടിക്കിടെയാണ് പ്രിയങ്കയുടെ അഭിപ്രായ പ്രകടനം. ഇന്ത്യയിലുമുണ്ടോ വെയന്‍സ്റ്റീന്‍ എന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘ഒന്നല്ല, ഒരുപാട് ഹാര്‍വി വെയ്ന്‍സ്റ്റീന്മാര്‍ ബോളിവുഡിലും ഹോളിവുഡിലും ഉണ്ട്. സെക്‌സല്ല, അധികാരമാണു സിനിമാരംഗത്തെ പ്രശ്‌നം. ചില സൂപ്പര്‍താരങ്ങള്‍ കാരണമാണു സിനിമാരംഗത്തെ ചില സ്ത്രീകളുടെ സ്വപ്നം തകരുന്നത്. നിങ്ങള്‍ എന്തുവേഷം ധരിക്കണമെന്നതു പോലും മറ്റുള്ളവര്‍ തീരുമാനിക്കപ്പെടുന്നത് അപകടമാണ്,’ പ്രിയങ്ക പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല