1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2015

സ്വന്തം ലേഖകന്‍: ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, പ്രിയങ്കക്കിത് തുടര്‍ച്ചയായ മൂന്നാം കിരീടം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പത്രമായ ഈസ്റ്റേണ്‍ ഐ ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകരില്‍ നിന്നും സോഷ്യല്‍മീഡിയ വഴിയാണ് സെക്‌സിയസ്റ്റ് വനിതയെ തെരഞ്ഞെടുത്തത്.

ഏഷ്യയിലെ 50 സെക്‌സിയായ വനിതകളില്‍ നിന്നാണ് പ്രിയങ്കയെ മൂന്നാം തവണയും ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഇത്തരമൊരു കിരീടം നിലനിര്‍ത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു. സെക്‌സിയായി തുടരുകയെന്നത് എളുപ്പമല്ല. പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം ആ സ്ഥാനത്ത് തുടരാനായതില്‍ സന്തോഷമുണ്ടെന്നും തന്നെ തെരഞ്ഞെടുത്തവരോട് നന്ദിയുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ക്വാണ്ടിക്കോയിലെ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യക്ക് പുറത്തും പ്രശസ്തയാണ് പ്രിയങ്ക. മേരികോം, ദില്‍ ധട്കനെ ദോ എന്നീ ചിത്രങ്ങളും പ്രിയങ്കയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. ടെലിവിഷന്‍താരം സനയ ഇറാനിയാണ് പ്രിയങ്കയ്ക്ക് തൊട്ടുപിന്നിലായി സ്ഥാനമുറപ്പിച്ചത്. മറ്റൊരു ടെലിവിഷന്‍താരമായ ദ്രഷ്ടി ധമി മൂന്നാംസ്ഥാനവും നേടി.

ബോളിവുഡ് സുന്ദരികളായ ദീപിക പദുക്കോണ്‍(4), കത്രിന കൈഫ്(5), നില ശര്‍മ(6), കരീന കപൂര്‍(7), ഗൗഹര്‍ ഖാന്‍(8), സോനം കപൂര്‍(9), പാക്കിസ്ഥാന്‍ താരം മഹിര ഖാന്‍(10) എന്നിങ്ങനെയാണ് ആദ്യ പത്തിലെത്തിയ പ്രമുഖര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.