സ്വന്തം ലേഖകന്‍: ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ല, വ്യാജപ്രചരണം നടത്തിയത് ഒരു ഞരമ്പുരോഗിയെന്ന് പ്രിയങ്ക ചോപ്ര. താന്‍ പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിപ്പിച്ചത് അശ്ലീല പ്രദര്‍നത്തിന് അഴിയെണ്ണുന്നവനാണെന്നും തന്നെ മാനസീകമായി പീഡിപ്പിച്ചതിന് ജയിലില്‍ കിടന്ന ഒരാളുടെ വാക്കുകള്‍ക്ക് എന്ത് ആധികാരികതയാണ് ഉള്ളതെന്നും മാധ്യമങ്ങള്‍ എന്തിനു ചെവി കൊടുക്കുന്നെന്നും പ്രിയങ്ക ചോദിച്ചു.
മുന്‍ കാമുകന്‍ അസിം മര്‍ച്ചെന്റുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് പ്രിയങ്ക പല തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പഴയ മാനേജര്‍ പ്രകാശ് ജാജുവിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് പ്രിയങ്ക പൊട്ടിത്തെറിച്ചത്. ഇത് വളരെ സങ്കടമുണ്ടാക്കുന്ന കാര്യമാണെന്നും ആധികാരികത ഇല്ലാത്ത ഒരാള്‍ പറയുന്ന കാര്യങ്ങളോട് പ്രതികരിക്കാനല്ല തനിക്ക് നേരമെന്നും പത്മാ പുരസ്‌ക്കാര സ്വീകരണ ചടങ്ങില്‍ പ്രിയങ്ക പ്രതികരിച്ചു.
2002 ല്‍ അസിം മര്‍ച്ചന്റിന്റെ മാതാവ് മരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും ഇരുവരും സ്ഥിരമായി വഴക്കു കൂടുമായിരുന്നെന്നും ജാജു പറഞ്ഞിരുന്നു. ഒപ്പം അശ്ലീല സന്ദേശങ്ങള്‍ അയച്ചതിന് ജാജുവിനെതിരേ മാനസീകമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് പ്രിയങ്ക നല്‍കിയ പരാതിയില്‍ ജാജു ജയിലില്‍ കിടന്നിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല