സ്വന്തം ലേഖകന്‍: തനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനും, ഭര്‍ത്താവ് നിക്ക് ജോനാസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാനും ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ തുറന്നു പറച്ചില്‍. പക്ഷെ, നിക്കിനെ ഏതുരാജ്യത്തിന്റെ പ്രസിഡന്റായി കാണാനാണ് താത്പര്യമെന്നു പ്രിയങ്ക വ്യക്തമാക്കിയിട്ടില്ല.
തനിക്ക് രാഷ്ട്രീയത്തില്‍ അധികം താത്പര്യമില്ലെന്ന് വ്യക്തമാക്കിയ പ്രിയങ്ക മാറ്റത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി സ്ഥാനം താന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. എന്തുകൊണ്ടാണ് നിക്ക് പ്രസിഡന്റ് സ്ഥാനം അര്‍ഹിക്കുന്നതെന്ന് ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതായിരുന്നു. നിക്ക് ജോനാസ്, ‘ഫെമിനിസ്റ്റ്’ എന്ന പദം ഉപയോഗിക്കാന്‍ ഭയപ്പെടുന്നില്ല. ഞാന്‍ അതിനെ ഇഷ്ടപെടുന്നു.’ പ്രിയങ്ക പറയുന്നു.
നിക്ക് ഇത് വരെ രാഷ്ട്രീയ താത്പര്യങ്ങള്‍ പ്രകടിപ്പിച്ചിട്ടില്ലെങ്കിലും പ്രിയങ്ക 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബര്‍ലിനില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വച്ച് നടന്ന പ്രിയങ്കനിക്ക് വിവാഹ സത്ക്കാരത്തിലേക്ക് മോദിയെ ക്ഷണിക്കുകയും അദ്ദേഹം അതില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല