ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയക്ക് ഒരാഗ്രഹം.ഐററം ഡാന്‍സില്‍ ഒരു പരീക്ഷണം നടത്തണം.ഇത്രനാളും ഐററം ഡാന്‍സില്‍ നിന്നും അകന്നു നിന്നിരുന്ന പ്രിയങ്ക തന്റെ ആഗ്രഹം ഒളിപ്പിച്ചു വെച്ചില്ല..ഐററം ഡാന്‍സിന് താന്‍ പണ്ടെ തയ്യാറായിരുന്നുവെന്നാണ് പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞത്.എന്നാല്‍ പററിയ ഒരു പാട്ടു കിട്ടാത്തതാണ് അതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇടയാക്കിയതെന്നും പ്രിയങ്ക പറയുന്നു.
‘ഞാന്‍ ഇതുവരെ ഒരു ഐററം നമ്പര്‍ ചെയ്തിട്ടില്ല.ചെയ്യാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ല.അതിനുളള അവസരം വരാത്തതാണ് കാരണം.നല്ലൊരവസരം വന്നാല്‍ തീര്‍ച്ചയായും ഞാനത് ചെയ്യും’ പ്രിയങ്ക വെളിപ്പെടുത്തുന്നു.
ജൂണ്‍ 22 ന് റിലീസ് ചെയ്യുന്ന ‘തേരി മേരി കഹാനി’ യുടെ തിരക്കിലാണ് പ്രിങ്കയിപ്പോള്‍.ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രം മൂന്നു കാലഘട്ടങ്ങളുടെ കഥയാണ് പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല