സ്വന്തം ലേഖകന്‍: ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കിളിന്റേയും രാജകീയ വിഹാഹത്തില്‍ പ്രിയങ്ക ചോപ്ര ബ്രൈഡല്‍ മെയ്ഡായി എത്തുമോ? പ്രതീക്ഷയോടെ ആരാധകര്‍. അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്താണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെന്ന്. വാര്‍ത്ത അറിഞ്ഞത് മുതല്‍ പ്രിയങ്കയും മേഗനും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലായിരുന്നു ആരാധകര്‍.ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥി മേഗന്റ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ട ആരാധകര്‍ക്ക് വ്യക്തമായി ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം.
ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജകീയ വിവാഹത്തിന് പ്രിയങ്ക പങ്കെടുക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന വാര്‍ത്തയാണ് ഇപ്പോഴെത്തുന്നത്. പ്രിയങ്ക മേഗന്റെ ബ്രൈഡല്‍ മെയ്ഡായേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഒരു അഭിമുഖത്തിനിടെ താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ ആകാംക്ഷയെയും പ്രതീക്ഷയെയും ഇരട്ടിപ്പിച്ചത്.
ഹാര്‍പേര്‍സ് ബാസര്‍ അറേബ്യ എന്ന മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവിനിടെ അടുത്ത സുഹൃത്തായ മേഗന്റെ വിവാഹത്തിന് ബ്രൈഡ്‌മെയ്ഡ് ആകുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരം ആണ് ആരാധകരെ സന്തോഷിപ്പിച്ചത്. കല്യാണ ദിവസം എന്നെ അവിടെ കാണുമ്പോള്‍ ഉത്തരം കിട്ടുമെന്നായിരുന്നുഎന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഉത്തരം കേട്ടതോടെ ആരാധകര്‍ ഉറപ്പിച്ചു മേര്‍ഗന്റെ ബ്രൈഡ്‌മെയ്ഡായി കല്യാണ ദിവസം പ്രിയങ്ക എത്തുമെന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല