വിവാദമുണ്ടാക്കുന്നത് തസ്ലിമ നസ്രീനിന് അത്ര പ്രയാസമുള്ള കാര്യമല്ല. അത് നോവലെഴുതിയായാലും പ്രസ്താവന നടത്തിയായാലും. എന്തായാലും തസ്ലീമ ഇപ്പോള്‍ കൈ വച്ചിരിക്കുന്നത് ‘എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്ഷനി’ലാണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ പിതാവിനെതിരെയാണ് തസ്ലിമ വിവാദത്തിന്‍റെ അമ്പ് തൊടുത്തിരിക്കുന്നത്.
പ്രിയങ്ക ചോപ്രയുടെ അച്ഛന്‍ ഒരു വിഡ്ഢിയാണെന്നാണ് തസ്ലിമ പറയുന്നത്. അതിന് കാരണമെന്തെന്നോ? പ്രിയങ്കയുടെ പിതാവ് അടുത്തിടെ നടത്തിയ ഒരു പ്രസ്താവന തന്നെയാണ് അതിന് കാരണം.
“പ്രിയങ്ക തനിക്ക് മകനെപ്പോലെയാണെന്നാണ് പ്രിയങ്കയുടെ പിതാവ് പറഞ്ഞിരിക്കുന്നത്. എന്തൊരു വിഡ്ഢിയായ മനുഷ്യന്‍. ‘എന്‍റെ മകന്‍ എനിക്ക് മകളെപ്പോലെയാണ്’ എന്ന് അഭിമാനത്തോടെ അച്ഛന്‍മാര്‍ പറയുന്ന കാലത്തിനായാണ് ഞാന്‍ കാത്തിരിക്കുന്നത്” – തസ്ലിമ ട്വിറ്ററില്‍ എഴുതുന്നു. എന്തായാലും തസ്ലിമയുടെ ട്വീറ്റിനോട് പ്രിയങ്ക ചോപ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല