ആരെയാണു ചുംബിക്കാനാണ് ആഗ്രഹം എന്നു ചോദിച്ചപ്പോള്‍ പ്രിയങ്ക പറഞ്ഞു, ദീപിക പദുക്കോണിനെ. ദീപിക ഇസ് ലവ്ലി എന്നു ജോണ്‍ എബ്രഹാം. അവളുടെ കണ്ണുകളില്‍ നോക്കിയിരിക്കാന്‍ തോന്നും എന്ന് ചുങ്കി പാണ്ഡെ. ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളില്‍ ദീപിക നിറയുന്നു. ഗേറ്റര്‍ നോയിഡയില്‍ ഫോര്‍മുല വണ്‍ റേസിന്‍റെ വേദിയില്‍ കാമുകന്‍ സിദ്ധാര്‍ഥ് മല്യക്കൊപ്പം നിറഞ്ഞു നിന്നു ദീപിക. പിന്നെ പോപ് സ്റ്റാര്‍ ലേഡി ഗാഗയ്ക്കു നല്‍കിയ വിരുന്നിലും താരം ദീപികയായിരുന്നു.
ദോസ്താന എന്ന ചിത്രത്തെക്കുറിച്ചാണ് പ്രിയങ്കയോടു ചോദിച്ചത്. ആ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ചുംബിക്കുന്ന രംഗമുണ്ട്. ഈ ചിത്രം രണ്ടു നായികമാരെ വച്ച് വീണ്ടും എടുക്കുന്നു. അതില്‍ ഒരാള്‍ പ്രിയങ്ക, അടുത്തയാള്‍ ആരാവണം? ചോദിച്ച് അവസാനിപ്പിക്കുന്നതിനു മുമ്പ് പ്രിയങ്ക പറഞ്ഞു, എനിക്ക് ദീപികയെ ചുംബിക്കണം. ദീപിക ലവ്ലി ഗേളാണ് എന്നു ജോണ്‍ എബ്രഹാം പറഞ്ഞതു ചര്‍ച്ചയായി. ബിപാഷ ബസുവുമായുള്ള പ്രണയം അവസാനിപ്പിച്ചതില്‍പ്പിന്നെ ജോണ്‍ ആരെക്കുറിച്ചു പറഞ്ഞാലും അതു പ്രണയമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ജോണിന്‍റെ അടുത്ത ചിത്രത്തില്‍ ദീപികയാണു നായിക. ഫോട്ടൊഷൂട്ടും മറ്റുമായി ഇരുവരും കണ്ടുമുട്ടുന്നതൊക്കെ ഇപ്പോള്‍ ഗോസിപ്പാണ്. എന്നാല്‍ നോയിഡയില്‍ കാമുകനൊപ്പം ദീപികയെ കണ്ടപ്പോള്‍ കാര്യങ്ങള്‍ ഒന്ന് ഒതുങ്ങിത്തുടങ്ങി.
മറ്റൊരു വാര്‍ത്തയില്‍ ദീപിക വില്ലത്തിയാണ്. നഷ്ടം സൊനാക്ഷി സിന്‍ഹയ്ക്ക് എന്നാണ് കേള്‍ക്കുന്നത്. റേസ് 2 എന്ന ചിത്രത്തില്‍ നിന്ന് സൊനാക്ഷിയെ മാറ്റിയതിനു പിന്നില്‍ ദീപികയാണെന്നാണ് റിപ്പോര്‍ട്ട്. ദബങ്ങിനു ശേഷം ബോളിവുഡിന്‍റെ മോസ്റ്റ് വാണ്ടഡ് താരമാണ് സൊനാക്ഷി. റേസിന്‍റെ സെക്കന്‍ഡ് പാര്‍ട്ടില്‍ ദീപികയേയും സൊനാക്ഷിയേയും നായികമാരായി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നു സൊനാക്ഷിക്കു പകരം ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് നായിക എന്ന്. മര്‍ഡര്‍ 2വിന്‍റഎ വന്‍ വിജയമാണ് ജാക്വിലിനു തുണയായത് എന്നു പറയുന്നുണ്ടെങ്കിലും ആരും അതത്ര വിശ്വസിച്ചിട്ടില്ല. സൊനാക്ഷിയെ റീപ്ലെയ്സ് ചെയ്യാന്‍ മാത്രം ജാക്വിലിന്‍ ആയിട്ടില്ല എന്നാണ് അവര്‍ പറയുന്നത്. അപ്പോള്‍ പിന്നെ ആരാണ് സൊനാക്ഷിയെ മാറ്റിയത്? അതിന്‍റെ ഉത്തരത്തിലാണു ദീപിക വില്ലത്തിയാവുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല