അധോലോകനായകന്‍ അബുസിലിമിന്റെ കാമുകി മോനിക്കയായി ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ തനിക്കു പറ്റില്ലെന്നു നടി പ്രിയാമണി. അവളുടെ രാവുകള്‍ എന്ന ഐവി ശശി ചിത്രത്തിന്റെ റീമേക്കില്‍ രാജിയെന്ന അഭിസാരികയുടെ വേഷംപോലും സ്വീകരിക്കാന്‍ തയാറായ പ്രിയാമണി ഈ വേഷം നിരസിച്ചതിന്റെ കാരണം തേടുകയാണു ബോളിവുഡ് സിനിമാലോകം. അധോലോകനായകന്‍ അബു സലിമിന്റെ കഥ പറയുന്ന ദേശദ്രോഹി 2 എന്ന ചിത്രത്തിലേക്കുളള ക്ഷണമാണു പ്രിയ നിരസിച്ചിരിക്കുന്നത്. നടന്‍കൂടിയായ കമാല്‍ ആര്‍ ഖാനാണു സംവിധായകന്‍.
ഓഫര്‍ സ്വീകരിക്കാന്‍ പ്രിയ ഒട്ടും താത്പര്യം കാണിച്ചില്ലത്രേ. സംവിധായകന്‍ ഇതേക്കുറിച്ചു ട്വിറ്ററിലും കുറിച്ചിട്ടു. ദേശദ്രോഹി 2-വില്‍ പ്രിയാമണിയെ അഭിനയിക്കാന്‍ കിട്ടുന്നതില്‍ താത്പര്യമുണ്ട്. പ്രിയാമണിയുടെ മാനേജരുടെ നമ്പര്‍ കിട്ടിയാല്‍ അയാളുമായി സംസാരിക്കാം. എന്നാണു സംവിധായകന്‍ കുറിച്ചിട്ടത്. എന്നാല്‍ പ്രിയാമണി ഇതിനോടു പ്രതികരിച്ചിട്ടില്ല. അങ്ങനെയൊരു മെസേജ് താന്‍ കണ്ടിട്ടില്ല എന്നാണു പ്രിയ പറയുന്നത്. ചുരുക്കത്തില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ പ്രിയാമണിക്കു താത്പര്യമില്ല എന്നു വ്യക്തം. രണ്ടു ബോളിവുഡ് ചിത്രത്തില്‍ മാത്രമാണു പ്രിയ അഭിനയിച്ചിട്ടുളളത്.
അവളുടെ രാവുകളില്‍ അഭിസാരികയായ രാജിയെ അവതരിപ്പിക്കാന്‍ പ്രിയാമണി മുന്നോട്ടു വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തേക്കാള്‍ പ്രിയാമണിക്കു പ്രായക്കൂടുതല്‍ ഉളളതിനാല്‍ ഐവി ശശി പ്രിയാമണിയെ ഒഴിവാക്കുകയായിരുന്നു. ഈ കഥാപാത്രത്തെ സ്വീകരിക്കാന്‍ തയാറായ പ്രിയാമണി എന്തുകൊണ്ടാണു അബുസലിമിന്റെ കാമുകി മോനിക്കയായി ബോളിവുഡില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നിരസിച്ചതെന്ന സംശയത്തിലാണു പ്രേക്ഷകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല