ബോളിവുഡിലെ മുന്‍കാല ഒന്നാംനമ്പര്‍ നായികയായിരുന്ന മാധുരി ദീക്ഷിതിന്റെ ദാമ്പത്യത്തില്‍ കല്ലുകടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. താരം വിവാഹമോചനത്തിന് ഒരുങ്ങിയേക്കുമെന്ന് പിന്നാമ്പുറസംസാരം. 1999 ല്‍ അമേരിക്കന്‍ ഡോക്‌ടറായ ശ്രീരാം മാധവ് നീനിയെ വിവാഹം കഴിച്ച് അഭിനയത്തോട് വിടപറഞ്ഞ് അമേരിക്കയിലേക്ക് താമസം മാറ്റിയിരിക്കുകയായിരുന്നു മാധുരി. അന്നുമുതല്‍ ഇന്നുവരെ തന്റെ കൂടുംബത്തിനാണ് മാധുരി കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതും.
കുട്ടികളായ ആരിന്‍, റിയാന്‍ എന്നിവരുടെ കാര്യങ്ങളും നോക്കി അവിടെ താമസിക്കുകയായിരുന്നു. എന്നാലിപ്പോള്‍ മാധുരി താമസം വീണ്ടും ഇന്ത്യയിലേക്ക് മാറ്റുന്നു. മാധുരിതന്നെയാണ് ട്വിറ്ററിലൂടെ ഈ വാര്‍ത്ത പുറത്തുവിട്ടതും. `എന്റെ എല്ലാ ആരാധകര്‍ക്കുമായി ഞങ്ങള്‍ ഇന്ത്യയിലേക്ക് മാറുന്നു. സ്വന്തം വീട്ടിലേക്ക് വരുന്നതാണ് നല്ലതെന്ന് തോന്നുന്നു- മാധുരി അറിയിച്ചു. എന്നാല്‍ മാധുരിയുമായി അടുപ്പമുള്ളവര്‍ പറയുന്നത് ശ്രീരാമും മാധുരിയും തമ്മിലുള്ള കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ലെന്നാണ്. `മാധുരി ഇന്ത്യയിലേക്ക് താമസംമാറുന്നതിന് മുന്‍പ് ശ്രീരാമുമായി വലിയ ഫൈറ്റ് നടത്തി. അങ്ങനെയാണ് ഇന്ത്യയിലേക്ക് അവര്‍ താമസം മാറ്റുന്നത്’- അടുപ്പമുള്ളവര്‍ പറയുന്നു. ഇപ്പോള്‍ കുട്ടികളെ ഇന്ത്യയില്‍ പഠിപ്പിക്കുന്നതിനായുള്ള സ്‌കൂള്‍ തരപ്പെടുത്തുകയാണത്രേ. ഇതെല്ലാം കണ്ട് ദോഷൈകദൃക്കുകള്‍ പറയുന്നത് ദാമ്പത്യത്തില്‍ വിള്ളലുകള്‍ തുടങ്ങിയെന്നാണ്.
വിവാഹശേഷം ബോളിവുഡില്‍നിന്നും അകന്ന മാധുരി 2007 ല്‍ `ആജാ നാച്ച്‌ലെ’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതു കൂടാതെ അടുത്തിടെയായി ടെലിവിഷന്‍ മെഗാഷോയില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. മടങ്ങിവരവില്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുന്നതിനായും ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ്. അതിനായി തന്നെ സമീപിക്കുന്ന നിര്‍മ്മാതാക്കളില്‍നിന്നും ഓഫറുകള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലുമാണ്.
ഇക്കാര്യങ്ങളെല്ലാമാണ് മാധുരിയുടെ ദാമ്പത്യത്തിലുള്ള വിള്ളലിന് അകല്‍ച്ചയേറെയാണെന്ന് പിന്നാമ്പുറ വാര്‍ത്തകള്‍ പ്രചരിക്കാന്‍ കാരണവും.2008 ല്‍ ആജാ നാച്‌ലെയിലെ അഭിനയത്തിന് ഫിലിംഫെയര്‍ അവാര്‍ഡും 2011ല്‍ അഭിനയത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന് സ്‌പെഷല്‍ അവാര്‍ഡ് നല്‍കിയും ബോളിവുഡ് മാധുരിക്ക് സ്വീകരണവും നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല