ഒരു സിനിമ സംവിധാനം ചെയ്ത് തിയ്യേറ്ററിലെത്തിച്ച് കുറച്ചുകാലം ഓടിക്കുക എന്നത് ഇന്നൊരു ജീവന്‍മരണ പോരാട്ടം തന്നെയാണ്. നല്ലൊരു തിരക്കഥ കിട്ടിയാല്‍ പിന്നെ താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പിന്നാലെ ഓടണം. ഈ പെടാപാടൊക്കെ കഴിഞ്ഞ് റിലീസ് ചെയ്യാമെന്ന് വച്ചാലോ പറ്റിയ തീയ്യതിക്ക് ക്യൂ നില്‍ക്കേണ്ട അവസ്ഥയാണ്. നിര്‍മാതാക്കള്‍ തമ്മിലുള്ള ഈ മത്സരം അടുത്തിടെ വളരെ രൂക്ഷമായിരിക്കുകയാണ്. തന്റെ ചിത്രത്തിന് ഭീഷണിയായി മറ്റൊരു ചിത്രം വരുന്നത് തടയാന്‍ ആ ചിത്രത്തിന്റെ നിര്‍മാതാവിനെ ഭീഷണിപ്പെടുത്തുന്നതുവരെയെത്തി കാര്യങ്ങള്‍.
ബോളിവുഡിലെ കിംങ് ഖാന്‍ ഷാരൂഖ് ഇപ്പോള്‍ ഇതുപോലൊരു ഭീഷണി നേരിടുകയാണ്. ഷാരൂഖിന്റെ ചിത്രം റീലീസായാല്‍ തന്റെ ചിത്രം തഴയപ്പെടുമെന്ന് ഭയന്ന് ഒരു മുന്‍നിര നിര്‍മാതാവ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് നടന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.
‘ഈ മുന്‍നിര സംവിധായകന്റെ അല്ലെങ്കില്‍ നിര്‍മാതാവിന്റെ പേര് പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല. അദ്ദേഹം വളരെ അസ്വസ്ഥനായി എന്നെ വിളിച്ചിരുന്നു. എന്റെ ചിത്രം ബോക്‌സ് ഓഫീസില്‍ അദ്ദേഹത്തിന് വെല്ലുവിളിയാകുമെന്നും അതിനാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടണമെന്നുമാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ‘ ഒരു ചാറ്റ് ഷോയില്‍ ഷാരൂഖ് പറഞ്ഞു.
താനീ ഭീഷണിക്ക് യാതൊരു വിലയും കൊടുക്കുന്നില്ലെന്നും നടന്‍ വ്യക്തമാക്കി. ടഎന്റെ ചിത്രം നശിപ്പിക്കാന്‍ നിങ്ങള്‍ക്കാവുന്നതെല്ലാം ചെയ്‌തോളൂവെന്നാണ് ഞാന്‍ പറഞ്ഞത്. ഇത് കേട്ട് ഭയക്കേണ്ട ആവശ്യമൊന്നുമില്ല. എനിക്ക് ഇയാളോട് ഇഷ്ടമോ ഇഷ്ടക്കേടോ ഇല്ല. അയാളെക്കുറിച്ച് ഞാന്‍ ചിന്തിക്കാറുപോലുമില്ല.’ ഷാരൂഖ് തുറന്നടിച്ചു.
സിനിമയില്‍ ഉത്സവ സീസണില്‍ റീലീസ് ഡേയ്റ്റ് ലഭിക്കാന്‍ വേണ്ടി ഒരു മത്സരം തന്നെയാണ് നിര്‍മാതാക്കള്‍ക്കിടയില്‍ നടക്കുന്നത്. പ്രതീക്ഷിച്ച സമയത്ത് റീലീസ് ഡേയ്റ്റ് കിട്ടുന്നവര്‍ ഭാഗ്യവാന്‍മാരാണെന്നാണ് രണ്‍ബീര്‍ കപൂര്‍ പറയുന്നത്. ‘ദീപാവലി, ഈദ് റീലീസായി എന്റെ ചിത്രങ്ങളുമുണ്ടാവണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഈ ദിവസങ്ങള്‍ വലിയ താരങ്ങള്‍ക്കുവേണ്ടി റിസര്‍വ് ചെയ്യപ്പെട്ടതാണ്’ രണ്‍വീര്‍ വ്യക്തമാക്കി. അമീര്‍ഖാന്‍ നായകനായ ദുല്‍ഹനും അജയ് ദേവ്ഗണിന്റെ ടേസും തമ്മിലാണ് അടുത്തിടെ റീലീസ് തീയ്യതിക്കുവേണ്ടി ഇതുപോലൊരു മത്സരം നടന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല