സ്വന്തം ലേഖകന്‍: നാലു വയസുള്ള നാല്‍പ്പതുകാരന്‍, അപൂര്‍വ രോഗം ബാധിച്ച ബംഗ്ലാദേശുകാരന്‍ ബായേസിദിന്റെ കണ്ണുനനയിക്കുന്ന ജീവിതം. ധാക്കയിലെ ബായേസിദ് ശിക്ക്ദാറിന് കേവലം നാല് വയസ്സ് മാത്രമേ പ്രായമുളളൂ. എന്നാല്‍ ബായേസിദിനെ കണ്ടാല്‍ എല്ലാവരും കരുതുക ഒരു നാല്പതുകാരനായാണ്. സാധാരണക്കുട്ടികളെപ്പോലെ സ്‌കൂളില്‍ ചേര്‍ന്ന് ഓടിച്ചാടി നടന്നിരുന്ന മിടുക്കനായിരുന്ന ബായേസിദിനെ തീര്‍ത്തും അസാധാരണമായ രീതിയിലുളള ആരോഗ്യപ്രശ്‌നങ്ങള്‍ പതുക്കെ ബാധിക്കുകയായിരുന്നു.
കവിളുകളിലേയും ശരീരത്തിലേയും ത്വക്കുകള്‍ തൂങ്ങി, കാഴ്ചയില്‍ ഒരു നാല്പത്കാരന്റെ രൂപമാണ് ഇപ്പോള്‍ നാലുയസ്സുകാരന്‍ ബായേസിദിന്. ഇത് കൂടാതെ കാഴ്ച്ചക്കുറവ്, കേള്‍വിക്കുറവ്, ഹൃദയസംബന്ധമായ അസുഖങ്ങളും ബായേസിദിനുണ്ട്. നിരവധി ഡോക്ടര്‍മാറുടെ പക്കല്‍ മകനെ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും രോഗനിര്‍ണ്ണയം നടത്താന്‍ ഏറെ കാലം വേണ്ടിവന്നുവെന്ന് ബായേസിദിന്റെ പിതാവ് പറഞ്ഞു.
കുട്ടിയുടെ ചികിത്സയ്ക്കായി പലതും വിറ്റ് തീര്‍ത്ത കുടുംബം കുറച്ച്ക്കാലം പച്ചമരുന്നും മറ്റും കഴിച്ചെങ്കിലും രോഗം മാറാത്തതിനെ തുടര്‍ന്ന് ധാക്ക മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശൈശവ വാര്‍ധക്യത്തിലേക്ക് നയിക്കുന്ന പ്രൊജേറിയ എന്ന രോഗമാണ് ബായേസിദിനെ ബാധിച്ചതെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചികിത്സാ ചിലവിനുള്ള പണത്തിനായുള്ള ഓട്ടത്തിനിടയിലാണ് ബായേസിദിന്റെയും കുടുംബത്തിന്റേയും വിഷമതകള്‍ മനസ്സിലാക്കിയ ധാക്ക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ബായേസിദിന് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മികച്ച ചികിത്സ ലഭ്യമായാല്‍ തന്റെ മകനെ വാര്‍ദ്ധക്യത്തില്‍ നിന്നും തിരിച്ച് കൊണ്ടു വരാമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ബായേസിദിന്റെ കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല