സ്വന്തം ലേഖകന്‍: രാഷ്ടത്തിന്റെ ഭാവി യുവ പ്രതിഭകളുടെ കൈയ്യില്‍; റിപബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്. ആത്മവിശ്വാസമാര്‍ന്നതും ഭാവി മുന്നില്‍ കാണുന്നതുമായ രാഷ്ട്രം നിര്‍മിക്കാന്‍ ആത്മവിശ്വാസമാര്‍ന്നതും ഭാവിപ്രതീക്ഷകള്‍ ഉള്ളതുമായ യുവജനങ്ങള്‍ക്കാണു സാധിക്കുകയെന്ന് രാഷ്ട്രപതി റാംനാഥ് കോവിന്ദ് റിപബ്ലിക് ദിനത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരില് 60 ശതമാനത്തിലേറെ പേര് 35 വയസ്സിനു താഴെ പ്രായമുള്ളവരാണ്. അവരിലാണു നമ്മുടെ പ്രതീക്ഷകള്‍. സാക്ഷരത വ്യാപിപ്പിക്കുന്നതില്‍ പുരോഗതി നേടാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. ഇനി നമ്മുടെ ശ്രമം വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കാനും നിലവാരമേറിയതാക്കാനും വികസിപ്പിക്കാനും ആയിരിക്കണം. അതോടൊപ്പം തന്നെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ജനിതക ഘടനാശാസ്ത്രം, റോബട്ടിക്സ്, ഓട്ടമേഷന്‍ തുടങ്ങിയ 21 ആം നൂറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങളെ അഭിമുഖീകരിക്കത്തക്കവിധം പ്രസക്തമാക്കി മാറ്റുകയും വേണം.
യുവജനങ്ങളെ മല്‍സരക്ഷമതയുള്ളവരാക്കി മാറ്റിയെടുക്കാന്‍ പല പദ്ധതികളും മുന്നേറ്റങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്കായി ഗണ്യമായ അളവില്‍ വിഭവങ്ങള്‍ വകയിരുത്തിയിട്ടുമുണ്ട്. പ്രതിഭയുള്ള നമ്മുടെ യുവജനങ്ങള്‍ ഈ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ തയാറാകണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല