1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 10, 2015

സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയവും കൃത്യമായി പ്രവചിച്ച ബള്‍ഗേറിയക്കാരിയായ വൃദ്ധ ശ്രദ്ധേയയാകുന്നു. 1996 ല്‍ മരിച്ച ബാബ വാംഗ എന്ന ബള്‍ഗേറിയക്കാരിയാണ് മരണത്തിനു മുമ്പേ പ്രവചിച്ചത്. 9/11 ഭീകരാക്രമണം മാത്രമല്ല, 2004 ലെ സുനാമിയും ഫുകുഷിമയിലെ ആണവദുരന്തവും ബാബ വാംഗയുടെ പ്രവചനങ്ങളില്‍ പെടുന്നു. 1996 ല്‍ ബാബ വാംഗ മരിച്ചെങ്കിലും അവരുടെ പ്രവചനങ്ങളെല്ലാം സത്യമായി എന്നത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2010ല്‍ അറബ് രാജ്യങ്ങളില്‍ മുല്ലപ്പൂ വസന്തമുണ്ടാകുമെന്നതടക്കം ബാബ വാംഗ പ്രവചിച്ച 85 ശതമാനം കാര്യങ്ങളും ശരിയായി എന്നാണ് കരുതപ്പെടുന്നത്. ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഐസിസിനെക്കുറിച്ച് പോലും ബാബ വാംഗ പ്രവചനം നടത്തിയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെടുകയും വീട്ടുകാരില്‍ നിന്നും അകന്നുപോകുകയും ചെയ്ത ബാബ വാംഗക്ക് പണമില്ലാതിരുന്നത് കൊണ്ട് കണ്ണിന് ചികിത്സ ചെയ്യാനാവാതെ ജീവിതകാലം മുഴുവന്‍ അന്ധയായി കഴിയേണ്ടി വന്നു.

എന്നാല്‍ ബാബക്ക് പ്രവചനം നടത്താനുള്ള ശക്തിയുണ്ടെന്നത് എല്ലാവരും അംഗീകരിച്ചിരുന്നു. പ്രമുഖ ശാസ്ത്രജ്ഞന്മാരും ചരിത്രകാരന്മാരും അവരുടെ പ്രവചനങ്ങള്‍ക്ക് വേണ്ടി കാത്തുനിന്നു. ഉരുക്കുകൊണ്ടുള്ള പക്ഷി ഇടിച്ച് അമേരിക്കയിലെ ഇരട്ട ടവറുകള്‍ തകരുമെന്നായിരുന്നത്രെ ബാബ വാംഗയുടെ പ്രവചനം. റഷ്യയുടെ ആണവ വിമാനവാഹിനി മുങ്ങുമെന്ന് ഇവര്‍ പ്രവചിച്ചത് 1980 ലാണ്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ മുസ്ലിങ്ങള്‍ നടത്താന്‍ പോകുന്ന ആക്രമണങ്ങളില്‍ യൂറോപ്പിലെ ജനസംഖ്യ ഇല്ലാതാകുമെന്നും 2043 ല്‍ മുസ്ലിങ്ങള്‍ ലോക സാമ്പത്തികരംഗം പിടിച്ചടക്കുമെന്നും ഇവര്‍ പ്രവചിച്ചു. 2076 ല്‍ കമ്യൂണിസം ലോകം മൊത്തം ശക്തി പ്രാപിക്കുമെന്നാണ് മറ്റൊരു പ്രവചനം. 2100 ആകുമ്പോഴേക്കും മനുഷ്യ നിര്‍മിത സൂര്യന്‍ ലോകത്തിലെ ഇരുട്ടുമാറ്റുമെന്നും ബാബ പറയുന്ന്‌നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.