നികുതി വെട്ടിപ്പിന് അഭിസാരികക്ക് പതിനാറ് മാസത്തെ ജയില്‍ ശിക്ഷ. കാള്‍ ഗേള്‍ ജോലിയിലൂടെ ലക്ഷക്കണക്കിന് പൗണ്ടുകള്‍ സമ്പാദിച്ചിട്ടും ഒരു പൗണ്ട് പോലും നികുതിയടക്കാതിരുന്നതിനാണ് ഡോണ അസുറ്റേറ്റ്‌സ് എന്ന ഇരുപത്തിയൊന്‍പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മൂന്ന് വര്‍ഷത്തിനുളളില്‍ മൂന്ന് ലക്ഷം പൗണ്ടിലേറെ ഡോണ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഒരുലക്ഷത്തി പതിനായിരം പൗണ്ടിന്റെ ഡെപ്പോസിറ്റ് ഡോണയുടെ പേരിലുണ്ട്. കൂടാതെ മൂന്ന് ലക്ഷത്തി അറുപതിനായിരം പൗണ്ട് വിലവരുന്ന ഒരു ഫഌറ്റ് ലണ്ടന്‍ നഗരത്തില്‍ ഡോണയുടെ പേരിലുണ്ട്. ഫഌറ്റില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍ പെടാത്ത മറ്റൊരു എഴുപത്തിമൂവായിരം പൗണ്ടും ഏറെ വിലമതിക്കുന്ന ആഭരണശേഖരവും കണ്ടെത്തി. ആഭരണങ്ങള്‍ ഡോണക്ക് തന്റെ കസ്റ്റമേഴ്‌സ് നല്‍കുന്ന സമ്മാനങ്ങളാണന്നും പോലീസ് പറഞ്ഞു.
വെസ്റ്റ്മിനിസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റേഴ്‌സ് ബിരുദം എടുക്കുന്നതിനുളള പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഡോണ കാള്‍ഗേള്‍ ജോലി തുടങ്ങുന്നത്. 2005 മുതല്‍ 2007 വരെയുളള കാലഘട്ടത്തിലാണ് ഡോണ അഭിസാരികയായി ജോലി ചെയ്തത്. എന്നാല്‍ ഉയര്‍ന്ന വരുമാനം ലഭിച്ചിട്ടും ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണന്നും ഗവണ്‍മെന്റിനെ കബളിപ്പിക്കലാണന്നും പ്രോസിക്യൂട്ടര്‍ ജോനാതന്‍ പോളാനി ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റിന്റെ കണക്ക് അനുസരിച്ച് ഒരുലക്ഷത്തി ഇരുപതിനായിരം പൗണ്ട് നികുതിയായി ഡോണ അടക്കേണ്ടതുണ്ട്.
മൂന്ന് വര്‍ഷത്തിലധികം കാള്‍ ഗേളായി ഡോണ ജോലി ചെയ്‌തെന്നും അതുവഴി ആവശ്യത്തിലധികം വരുമാനം നേടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. അതിനുളള തെളിവാണ് ലണ്ടനിലെ ഫഌറ്റും പണമായി നിക്ഷേപിച്ചിരിക്കുന്ന തുകയും. എന്നാല്‍ ഡോണയുടെ കുടുംബത്തിന് ഇതിനെ പറ്റി അറിവുണ്ടായിരുന്നില്ലെന്നും അതിനാല്‍ തന്നെ അവരാകെ മാനസിക ബുദ്ധിമുട്ടിലാണന്നും പ്രതിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ റീസ് പറഞ്ഞു. ഡോണക്ക് 22 വയസ്സുളളപ്പോഴാണ് ഈ കേസ് ഇവര്‍ക്കുമേല്‍ ആരോപിക്കപ്പെടുന്നത്. തന്റെ ജോലി പുറത്തറഞ്ഞതോടെ അവര്‍ വിഷാദരോഗത്തിന് അടിമപ്പെട്ടുവെന്നും ഉറക്കകുറവും മരുന്നുകളുടെ ഉപയോഗവും കാരണം അവരുടെ മാസ്‌റ്റേഴ്‌സ് ഡിഗ്രി പഠനം അവസാനിച്ചുവെന്നും റീസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഡോണ ആവര്‍ത്തിച്ച് നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ ജയിലിലേക്ക് അയക്കുകയാണന്ന് ജഡ്ജി പീറ്റര്‍ ടീസര്‍ പറഞ്ഞു. ഇത്രയും കാലമുണ്ടായിട്ടും നികുതി അടക്കാതിരുന്നത് വീഴ്ച തന്നയാണന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. കുറച്ച് നികുതിപണമെങ്കിലും തിരിച്ച് പിടിക്കാനായി ഈ വര്‍ഷം അവസാനം വീണ്ടും കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല