സ്വന്തം ലേഖകന്‍: മദ്യത്തോടുള്ള ആസക്തിക്ക് കാരണക്കാരനായ പ്രോട്ടീന്‍ കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ യുഎസ് ശാസ്ത്രജ്ഞന്‍. തലച്ചോറിലെ മദ്യാസക്തിയുടെ ഇരിപ്പിടം കണ്ടെത്തിയതായി ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഹൂസ്റ്റണ്‍ ഫാര്‍മസി കോളജിലെ മെഡിസിനല്‍ കെമിസ്റ്റ് ജോയ്ദീപ് ദാസാണ് വെളിപ്പെടുത്തിയത്.
മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതാണ് ഒന്നിനു പുറകെ ഒന്നെന്ന മട്ടില്‍ മദ്യപാനികള്‍ മദ്യം കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എംയുഎന്‍സി 13–1 എന്ന പ്രോട്ടീനാണെന്നാണു തിരിച്ചറിഞ്ഞത്.
ഈ പ്രോട്ടീന്റെ ശക്തിയെ നിയന്ത്രിച്ചു നിര്‍ത്താനുള്ള മരുന്ന് തയാറായാല്‍, കോടാനുകോടി പേരെ ബാധിക്കുന്ന അമിതമദ്യാസക്തിക്കു പരിഹാരമാകുമെന്നാന്നും ദാസ് വ്യക്തമാക്കുന്നു. ന്യൂസയന്‍സ് സൊസൈറ്റിയുടെ ഇന്യൂറോ മാസികയിലാണ് ദാനിന്റെ പഠനം പ്രസിദ്ധീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല