സ്വന്തം ലേഖകന്‍: ബ്രസീലിന്റെ നിര്‍ഭയക്കു വേണ്ടി ആയിരങ്ങള്‍ തെരുവില്‍, ഡല്‍ഹി മാതൃകയില്‍ പ്രതിഷേധം. ബ്രസീലില്‍ പതിനാറുകാരിയെ മുപ്പതിലധികം പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും നിര്‍ഭയ മോഡല്‍ പ്രതിഷേധം വ്യാപികമാകുകയാണ്. ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിച്ചതിന് പിന്നാലെ ഇന്ത്യയില്‍ ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രസീലില്‍ സമാനമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നത്.
പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ സമൂഹ മാധ്യമങ്ങളും പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രതിഷേധക്കാര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ നിര്‍ഭയ സംഭവവും പരാമര്‍ശിച്ചിട്ടുണ്ട്. പീഡനങ്ങള്‍ക്കെതിരെ നിശബ്ദത പാലിക്കരുതെന്നും ഇന്ത്യയിലെ നിര്‍ഭയ കേസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഏവരും പ്രതികരിക്കണമെന്നും പേജിലെ ഒരു പോസ്റ്റില്‍ ആഹ്വാനം ചെയ്യുന്നു.
ഈ പേജിലൂടെയുള്ള ആഹ്വാന പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച റിയോയില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. സംഭവത്തില്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല