1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 11, 2016

സ്വന്തം ലേഖകന്‍: ട്രംപിനെതിരെ പ്രതിഷേധം, പതിനഞ്ചു പേരെ അറസ്റ്റ് ചെയ്തു, പുലിവാലു പിടിച്ച് ഹിലരിക്ക് പരസ്യ പിന്തുണ നല്‍കിയ ഹോളിവുഡ് താരങ്ങള്‍. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ നേതാവ് ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയവര്‍ക്കെതിരെ കേസ്. പതിനഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമംലംഘിച്ച് പ്രകടനം നടത്തിയതിനാണ് നടപടി. ‘നോട്ട് മൈ പ്രസിഡന്റ്, നോട്ട് ടുഡേ’ എന്ന മുദ്രാവാക്യം വിളിയുമായാണ് ആയിരങ്ങള്‍ ബോസ്റ്റണ്‍ മുതല്‍ ലോസ് ആഞ്ചലസ് വരെയുള്ള നഗരങ്ങളില്‍ പ്രകടനം നടത്തിയത്.

ന്യൂയോര്‍ക്കില്‍ ടൈംസ്‌ക്വയറില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ അയ്യായിരത്തോളം പേരാണ് പങ്കെടുത്തത്. അയഭാര്‍ത്ഥി വിഷയവും ഒബാമകെയറും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിഷേധം. അ്റ്റലാന്റ, ഓസ്റ്റിന്‍, ബോസ്റ്റണ്‍, ചിഷക്കാഗോ, ഡെന്‍വര്‍, ഫിലാഡെല്‍ഫിയ, പോര്‍ട്ട്‌ലാന്റ്, സാന്‍ ഫ്രാന്‍സിസ്‌കോ, വാഷിംഗ്ടണ്‍ എന്നീ ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിലാണ് പ്രതിഷേധം ശക്തമായത്.

അതിനിടെ ഹിലരിക്ക് പരസ്യ പിന്തുണ നല്‍കിയ ഹോളിവുഡ് താരങ്ങള്‍ പുലിവാലു പിടിച്ചിരിക്കുകയാണ്. വിവാദ പാട്ടുകാരി മിലി സൈറസ്, ഹോളിവുഡ് താരം സാമുവല്‍ ജെ ജാക്‌സണ്‍, നടി ആമി ഷുമാക്കര്‍ തുടങ്ങിയവരാണ് ഹിലരിക്കു വേണ്ടി രംഗത്തുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ ട്രംപ് ജയിച്ചാല്‍ നാടുവിടുമെന്ന് പല താരങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതോടെ വാക്ക് പാലിക്കാന്‍ കഴിയാതെ വിമ്മിഷ്ടപ്പെടുകയാണ് ചിലര്‍.

ട്രംപ് ജയിച്ചാല്‍ യൂറോപ്പിലേക്ക് പോകുമെന്നായിരുന്നു കൊമേഡിയന്‍ ആമി ഷുമാക്കര്‍ പറഞ്ഞത്. ദക്ഷിണാഫ്രിക്കയില്‍ കുടിയേറുമെന്നായിരുന്നു ഹോളിവുഡ് താരം സാമുവല്‍ ജെ ജാക്‌സണ്‍ പറഞ്ഞത്. കേപ് ടൗണാണ് ജാക്‌സണ്‍ ലക്ഷ്യമിടുന്നത്. നടി നേവ് കാംപ്ബല്‍ കാനഡയിലാണ് ജനിച്ചത്. ട്രംപ് ജയിച്ചാല്‍ എന്ന ചോദ്യത്തിന് ഭീകരമാകും എന്ന മറുപടിയായിരുന്നു നേവിന്റേത്. നാട്ടിലേക്ക് മടങ്ങുമോ എന്ന ചോദിച്ചപ്പോള്‍ പോകും എന്നായിരുന്നു മറുപടി.

ലെനാ ഡുണാം, പാട്ടുകാരി ചെര്‍, ജോര്‍ജ്ജ്, അമല്‍ ക്‌ളൂണി ദമ്പതികള്‍ എന്നിവരായിരുന്നു ഇതേ ആശയം പങ്കുവെച്ച മറ്റ് ചിലര്‍. ട്രംപ് നേടിയാല്‍ ചൊവ്വയിലേക്ക് പോകുമെന്നാണ് ചെര്‍ പറഞ്ഞത്. ഹിലരിക്ക് വേണ്ടി പണം സമ്പാദനം നടത്തിയവരാണ് ജോര്‍ജ്ജ് അമല്‍ ക്‌ളൂണിമാര്‍. സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഇവര്‍ നടത്തിയ പരിപാടിയുടെ ടിക്കറ്റ് ചാര്‍ജ്ജ് 33, 400 ഡോളറായിരുന്നു. മൊത്തം തുകയും ഹിലരിയുടെ പ്രചരണത്തിന് നല്‍കി.

ഹിലരിയെ പിന്തുണച്ചിരുന്ന മഡോണ, ഡ്രേ ബാരിമോര്‍, റോബര്‍ട്ട ഡി നീറോ, കിം കര്‍ദാഷിയാന്‍, മെരില്‍ സ്ട്രീപ്പ് എന്നിവരും കുഴപ്പത്തില്‍ ചാടി. 2020 ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുമെന്ന് പറഞ്ഞിരിക്കുന്ന ഭര്‍ത്താവ് കെനിയന്‍ വെസ്റ്റിനൊപ്പം ഹിലരിയുടെ പ്രചരണത്തിനായിരുന്നു കിം കര്‍ദാഷിയാന്‍ ഇറങ്ങിയത്. താന്‍ ഹിലരിയുടെ പ്രസംഗവും അവരുടെ രാജ്യത്തിനായുള്ള ലക്ഷ്യവും പിന്തുടരുന്നയാളാണെന്ന് കിം പരസ്യമായി പറയുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.