സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷ എം.പി നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധി പേവെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം.
അധികാരം നിലനിര്‍ത്താനാണ് അടുത്തിടെ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. ഭരണഘടന ഭേദഗതി ചൊവ്വാഴ്ച പാര്‍ലമന്റെ് അംഗീകരിച്ചിരുന്നു. അറസ്റ്റിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയും പെഷിന്‍യാനും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ രാജിയാണ് ചര്‍ച്ചാവിഷയമെന്ന് പെഷിന്‍യാന്‍ ചര്‍ച്ചക്കു മുമ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തുടര്‍ന്ന് സര്‍ഗ്‌സ്യാന്‍ ചര്‍ച്ച ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധിപ്പേരെ പോലീസ് അറസ്റ്റ് ചെയ്തത് വിപരീത ഫലം ചെയ്തതായാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല