സ്വന്തം ലേഖകന്‍: അഞ്ച് വിദേശ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ച് ഇന്ത്യയുടെ സ്വന്തം പി എസ് എല്‍ വി. അഞ്ചു ബ്രിട്ടിഷ് ഉപഗ്രഹങ്ങളാണ് ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി 28 ആകാശത്ത് എത്തിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാത്രി 9.58നായിരുന്നു വിക്ഷേപണം.
ഐഎസ്ആര്‍ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണമാണിത്. വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 7.28ന് ആരംഭിച്ചിരുന്നു. 62.5 മണിക്കൂര്‍ നീണ്ടുനിന്ന കൗണ്ട്ഡൗണിനു ശേഷമാണ് പിഎസ്എല്‍വി സി 28 വിക്ഷേപിച്ചത്.
പിഎസ്എല്‍വിയുടെ 30–ാമത്തെ വിക്ഷേപണമാണിത്. മൊത്തം 1440 കിലോ ഭാരമാണ് ഉപഗ്രഹങ്ങള്‍ക്കുള്ളത്. 447 കിലോ വീതം ഭാരമുള്ള മൂന്ന് ഡിഎംസി 3 ഉപഗ്രഹങ്ങളാണ് ഇതില്‍ പ്രധാനം. ഇതിനു പുറമെ, 91 കിലോ ഭാരമുള്ള സിബിഎന്‍ടി–1, ഏഴു കിലോ ഭാരമുള്ള ഡി ഓര്‍ബിറ്റ്‌സെയില്‍ എന്നിവയുമുണ്ട്.
മൂന്നു ഡിഎംസി3 ഭൗമ നിരീക്ഷണ സാറ്റലൈറ്റുകളും രണ്ട് ഓക്‌സിലിയറി സാറ്റലൈറ്റുകളുമാണ് വിക്ഷേപിച്ചത്. മൂന്നുമീറ്റര്‍ ഉയരവും 447 കിലോഗ്രാം ഭാരവുമുള്ളതാണ് ഡിഎംസി3 സാറ്റലൈറ്റുകള്‍. സിബിഎന്‍ടി1 91 കിലോഗ്രാം ഭാരമുള്ളതും സര്‍വെ സ്‌പേസ് സെന്റര്‍ നിര്‍മിച്ച നാനോ സാറ്റലൈറ്റ് ഡിഓര്‍ബിറ്റ് സെയില്‍ 7 കിലോഗ്രാം ഭാരമുള്ളതുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല