സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബഹിരാകാശ ഗവേഷകരുടെ കരുത്തറിയിച്ച് ഐഎസ്ആര്‍ഒ വീണ്ടും, പിഎസ്എല്‍വി സി38 ആകാശത്ത് എത്തിച്ചത് 31 ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ അഭിമാനമുയര്‍ത്തി കാര്‍ട്ടോസാറ്റ്2 ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി38 കഴിഞ്ഞ ദിവസം രാവിലെ 9.29 ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നാണ് ആകാശത്തേക്ക് കുതിച്ചത്.
അമേരിക്കയിലെ ഉള്‍പ്പെടെ 14 രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും കന്യാകുമാരി നൂറുള്‍ ഇസ്ലാം സര്‍വകലാശാലയുടെ ഉപഗ്രവും റോക്കറ്റിലുണ്ട്. 712 കിലോ ഗ്രാം ഭാരമുള്ള കാര്‍ട്ടോസാറ്റ്2 വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 243 കിലോഗ്രാം, ഭാരമുള്ള 29 വിദേഹ ഉപഗ്രഹങ്ങളുമായിട്ടാണ് പിഎസ്എല്‍വി വിക്ഷേപിച്ചത്. ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യുകെ, അമേരിക്ക, അടക്കമുള്ള രാജ്യങ്ങളുടെ നാധനോ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്.
പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണത്തിന് വിവരങ്ങള്‍ നല്‍കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഇസ്രോ വിക്ഷേപിച്ചത്. 11 തവണ പ്രോജക്ട് ഡയറക്ടറായിരുന്ന നേമം സ്വദേശി ബി.ജയകുമാറിന് ഇത് അവസാന പിഎസ്എല്‍വി ദൗത്യമാണ്. ഇതില്‍ നിന്ന് ജിഎസ്എല്‍വി മാര്‍ക്ക്3 മാറുന്ന അദേഹത്തിന്റെ ആദ്യ മാര്‍ക്ക് ത്രീ ദൗത്യം അടുത്ത ഫെബ്രുവരിയിലാകും.
ഇദേഹം 13 തവണ പിഎസ്എല്‍വിയുടെ വെഹിക്കിള്‍ ഡയറക്ടറായിരുന്നു. ചൊവ്വാ ദൗത്യത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. നൂതന ക്യാമറകള്‍ ഉള്ളതിനാല്‍ ആകാശം മേഘാവൃതമായാലും ഭൂമിയിലെ നിയന്ത്രണ മുറിയില്‍ നിന്ന് ആവശ്യപ്പെടുന്ന സ്ഥലത്തിന്റെ ചിത്രം കാര്‍ട്ടോസാറ്റ് ഉപമ്രഗഹങ്ങള്‍ക്ക് നല്‍കാന്‍ കഴിയും. അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് തുണയായത് ഇത്തരം ആകാശ ചിത്രങ്ങളായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല