സ്വന്തം ലേഖകന്‍: ഇരട്ട വിക്ഷേപണത്തിലൂടെ 8 ഉപഗ്രഹങ്ങള്‍ ആകാശത്തെത്തിച്ചു, അപൂര്‍വ നേട്ടവുമായി ഇന്ത്യയുടെ പിഎസ്എല്‍വി. സ്കാറ്റ്സാറ്റ് ഒന്ന് ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളെ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ എത്തിക്കുകയായിരുന്നു പി.എസ്.എല്‍.വി സി 35 ന്റെ മുന്നിലുള്ള വെല്ലുവിളി. തിങ്കളാഴ്?ച രാവിലെ 9.12 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് കേന്ദ്രത്തില്‍ നിന്നാണ്? പി.എസ്.എല്‍.വി സി 35 കുതിച്ചുയര്‍ന്നത്?. ?
ഒരേ ദൗത്യത്തില്‍ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളില്‍ ഉപഗ്രഹങ്ങള്‍ എത്തിക്കുക എന്ന ദൗത്യമാണ്? റോക്കറ്റ് പൂര്‍ത്തിയാക്കിയത്. പി.എസ്.എല്‍.വിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉപഗ്രഹ വിക്ഷേപണമാണിത്. ദൗത്യം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനിന്നു. വിക്ഷേപിച്ച് 17 മിനിറ്റ് കഴിഞ്ഞ് സ്കാറ്റ്സാറ്റിനെ 730 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചതോടെ വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചു.
രാവിലെ 11.25 ഓടെ ബാക്കിയുള്ള ഏഴ് ഉപഗ്രഹങ്ങളെയും രണ്ടാമത്തെ ഭ്രമണപഥത്തില്‍ എത്തിച്ച്? രണ്ടാം ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കി.
കാലാവസ്ഥ നിരീക്ഷണത്തിനും സമുദ്ര പഠനത്തിനുമാണ് 377 കിലോഗ്രാമുള്ള സ്കാറ്റ്സാറ്റ് ഒന്ന് ഉപഗ്രഹം പ്രയോജനപ്പെടുക. 120 കോടി രൂപയാണ് ഉപഗ്രഹത്തിന്റെ നിര്‍മാണച്ചെലവ്. അല്‍ജീരിയ, കാനഡ, അമേരിക്ക എന്നിവയുടെ അഞ്ചു ചെറു ഉപഗ്രഹങ്ങളും ഐ.ഐ.ടി ബോംബെ, ബംഗളൂരുവിലെ സ്പേസ് സര്‍വകലാശാല എന്നിവയുടെ നാനോ ഉപഗ്രഹങ്ങളുമാണ്? തിങ്കളാഴ്ച വിക്ഷേപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല