സാജു ലാസര്‍: കഴിഞ്ഞ 25 വര്‍ഷമായി അശരണരും അനാഥരും രോഗികളുമായി ആയിരക്കണക്കിനു വ്യക്തികള്‍ക്ക് സഹായത്തിന്റെ ഹസ്തം നീട്ടി പ്രവര്‍ത്തിക്കുന്ന P U തോമസ്സ് നേതൃത്വം നല്കുന്ന നവജീവന്‍ ട്രസ്റ്റിന് പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കൈത്താങ്ങ്. പത്താമത് വാര്‍ഷികത്തില്‍ ട്രഫോര്‍ഡ് മലയാളി അസോസിയേഷന് വമ്പിച്ച വിജയമായി നടത്തിയ നജീബ് അര്‍ഷാദ്, അരുണ്‍ ഗോപന്, വൃന്ദാ ഷെമീക്ക് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദശ സന്ധ്യ എന്ന പേരില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയുടെ ലാഭത്തിലെ ഒരു വിഹിതമാണ് നവജീവന്‍ ട്രസ്റ്റിലെ വേദന അനുഭവിക്കുന്നവര്‍ക്കായി നീക്കി വച്ചിരിക്കുന്നതു. അസോസിയേഷന്
പ്രസിഡന്റ് ഡോ സിബി വേകത്താനം അധ്യക്ഷത വഹിച്ച ക്രിസ്മസ് ആഘോഷടച്ചടങ്ങില് വച്ച് ട്രഷര്‍ ജോര്‍ജ് തോമസ് നിയുക്ത സെക്രട്ടറി ഡോണി ജോണിനും, സ്വരം മാഗസിന് എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് ലിജോ ജോണിനും നവജീവന്‍ ട്രസ്റ്റിന് കൈമാറാനുള്ള ചാരിറ്റി ഫണ്ട് കൈമാറി.
ജനുവരി മാസം ആദ്യം നവജീവന്‍ ട്രസ്റ്റില്‍ നടക്കുന്ന ചടങ്ങില്‍ PU തോമസിന്
ചാരിറ്റി ഫണ്ട് കൈമാറും. സാമൂഹിക സാംസ്കാരിക രംഗത്ത് UK മലയാളികള്‍ക്ക് ഇടയില്‍ പ്രബലമായ ട്രഫോര്‍ഡ് മലയാളി അസോസിയേഷന്റെ കാരുണ്യ പ്രവര്‍ത്തന രംഗത്തെ ഈ വര്‍ഷത്തെ രണ്ടാമത്തെ വലിയ കാരുണ്യ കര്മ്മമാണിത്. കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളോടൊപ്പം സാമുഹിക പ്രതിബദ്ധയും മുഖമുദ്രയാക്കിയ TMA യുടെ പ്രവര്‍ത്തനം പ്രശംസാര്‍ഹമാണ്. TMA ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷട ചടങ്ങുകള്‍ ഫ്ലീക്സ്ടെണ് എക്സ് സര്വീസ്മാന് ഹാളില്‍ ഡിസംബര്‍ മാസം 26 തിയതി ശനിയാഴ്ച നടക്കുകയുണ്ടായി. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികള്‍ ആഘോഷം വര്‍ണ്ണാഭമാക്കി. അഡ്വ റെന്സണ് തുടിയാന്‍പ്ലാക്കല്‍, ജോര്‍ജജ് തോമസ്,സാജു ലാസര്‍, ഷിജു ചാക്കോ, സിന്ദു സ്റ്റാന്‍ലി, ടെസ്സി കുഞ്ഞുമോണ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. TMA യുടെ 2016ലെ ഭാരവാഹികളെ പ്രസ്തുത ചടങ്ങില്‍ വച്ചു തിരഞെടുത്തു. പ്രസിഡന്റ്: സ്റ്റാന്‍ലി ജോണ്‍, വൈസ് പ്രസിഡന്റ്: ബിനോയ് T .K , സെക്രെട്രി: ഡോണി ജോണ്‍, ജോയിന്റ് സെക്രെട്രി: ബൈജു കോര, ട്രഷറര്‍: ബിജു കുര്യന്, പ്രോഗ്രാം കോര്ഡിനേറേറഴ്സ്, ലെററി ബിജു, ടെസ്സി ജോര്‍ജജ്, ഹൈഡി ബിനോയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല