ഇന്ത്യന്‍ സിനിമയിലെ മാസ്‌മരീകസംഗീതജ്‌ഞനും ഓസ്‌കാര്‍ ജേതാവുമായ എ.ആര്‍. റഹ്‌മാനെത്തേടി വീണ്ടും അന്താരാഷ്‌ട്ര പുരസ്‌കാരം. `127ഔവേഴ്‌സ്’ എന്ന ഹോളിവുഡ് ചിത്രത്തിനുവേണ്ടി `ഈഫ് ഐ റൈസ്..’ എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ റഹ്‌മാന്‍ തന്റെ അംഗീകാരങ്ങളുടെ ഷെല്‍ഫീല്‍ വീണ്ടും ഒരു ട്രോഫി ചേര്‍ത്തുവയ്‌ക്കുന്നു.
ബല്‍ജിയം ആസ്‌ഥാനമായ `വേള്‍ഡ് സൗണ്ട്‌ട്രാക്ക് അവാര്‍ഡ്‌സ് 2011′ ന്റെ പബ്ലിക് ചോയ്‌സ് അവാര്‍ഡിനായി റഹ്‌മാന്റെ `ഈഫ് ഐ റൈസ്..’ തെരഞ്ഞെടുക്കപ്പെട്ടു. `പബ്ലിക് ചോയ്‌സ് അവാര്‍ഡിന് തെരഞ്ഞെടുത്തതിന് വേള്‍ഡ് സൗണ്ട്‌ട്രാക്ക് അക്കാദമിക്കും എന്റെ ആരാധകര്‍ക്കും നന്ദി പറയുന്നു- റഹ്‌മാന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ അറിയിക്കുന്നു.
ബെല്‍ജിയത്തിലെ മുപ്പത്തിയെട്ടാമത് ഗെന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിന്റെ ക്ലോസിംഗ് സെറിമണിയിലൂടെയാണ് ദി വേള്‍ഡ് സൗണ്ട്‌് ട്രാക്ക് അക്കാദമി 2011 ലെ ജേതാക്കളെ ശനിയാഴ്‌ചപ്രഖ്യാപിച്ചത്. `സ്ലംഡോഗ് മില്യനിയര്‍’ എന്ന ചിത്രത്തിലൂടെ റഹ്‌മാന് ഓസ്‌കാര്‍ നേടിക്കൊടുത്ത സംവിധായകന്‍ ഡാനി ബൊയ്‌ലെ ഒരുക്കിയ `127 ഔവേഴ്‌സ്’ പര്‍വതാരോഹകന്‍ ആരോണ്‍ റാള്‍സ്‌റ്റന്റെ ജീവിതത്തെ ആസ്‌പദമാക്കിയെടുത്ത ചിത്രമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല