സ്വന്തം ലേഖകൻ: സൗദിയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വേനലവധി ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. മൂന്നാം സെമസ്റ്റര്‍ പരീക്ഷാ ഫലങ്ങള്‍ വേനലവധി തീരുന്നതിന് മുൻപ് പ്രസിദ്ധീകരിക്കണം. അംഗീകൃത കാരണങ്ങളാൽ മൂന്നാം സെമസ്റ്റര്‍ പരീക്ഷയില്‍നിന്ന് വിട്ടുനിന്ന വിദ്യാര്‍ഥികൾക്ക് പുതിയ അധ്യയന വര്‍ഷാരംഭത്തില്‍ വീണ്ടും പരീക്ഷ നടത്തും.
അതിനിടെ സൗദി ചുട്ടു പൊള്ളുന്നു. സൗദിയുടെ വിവിധ പ്രവിശ്യകളിൽ കനത്ത ചൂട്. മക്ക മദീന നഗരങ്ങളിലും ചൂട് ശക്തമായി. 45 മുതൽ 47 ഡിഗ്രി വരെയാണ് ഇവിടങ്ങളിലെ താപനില. കിഴക്കൻ പ്രവിശ്യയിൽ താപനില 48ഡിഗ്രി സെൽഷ്യസ് കടന്നു. രാജ്യത്തെ മറ്റു നഗരങ്ങളിലും ചൂടിന് ശക്തിയേറിയിട്ടുണ്ട്.
സൗദിയില്‍ വേനലവധി നാളെ മുതൽ ആരംഭിക്കും
വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നും കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ വടക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുത്ത കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുള്ളതായും അൽജൗഫ് ഭാഗങ്ങളിൽ പൊടിയോട് കൂടിയ ചൂടുകാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല