പെന്ഷന് നവീകരണവും എന്‍.എച്ച്.എസ്. സ്വകാര്യവത്കരണവും സര്‍ക്കാരിന് എതിരെ തിരിയുന്നു. ഈ പദ്ധതികളില്‍ മനം മടുത്തു എന്‍.എച്ച്.എസ്. ജീവനക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാജ്യാന്തരതലത്തില്‍ പണിമുടക്കിനായി ആഹ്വാനം നടത്തുകയാണ്. പബ്ലിക് ആന്‍ഡ് കൊമെഴ്സിയല്‍ സര്‍വീസ് (പി.സി.എസ്) യൂണിയന് ആണ് മെയ് പത്തിന് പണിമുടക്കിനായി
മുന്നിട്ടിറങ്ങിയിട്ടുള്ളത്. ഈ ദിവസത്തിന് മുന്‍പായിരിക്കും രാജ്ഞിയുടെ പ്രഭാഷണം ഉണ്ടാകുക.
ഈ പ്രഭാഷണത്തില്‍ പെന്ഷന് പദ്ധതിയില്‍ വരുത്തിയ മാറ്റങ്ങള്‍ വിശദീകരിക്കും. ഇതേ കാര്യത്തില്‍ ജൂണിലും പണിമുടക്ക് നടത്തും എന്ന് ഈ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിലെ മിക്കാവാറും എല്ലാ ജീവനക്കാരും ഈ പണിമുടക്കില്‍ പങ്കെടുക്കും എന്നാണു അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ ഇതേ രീതിയില്‍ 1.5 മില്ല്യന്‍ ജീവനക്കാര്‍ പണിമുടക്ക് നടത്തിയിരുന്നു.
സര്‍ക്കാരിന്റെ പദ്ധതികള്‍ ജീവനക്കാരുടെ മുതുകില്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല എന്ന സന്ദേശം സര്‍ക്കാരിനെ ബോധിപ്പിക്കുക എന്നത് മാത്രമാണ്സം ഘടനയുടെ ലക്ഷ്യം. ഈ പുതിയ പെന്ഷന് പദ്ധതിയാല്‍ ഇപ്പോഴത്തെ എന്‍.എച്ച്.എസ് അംഗങ്ങള്‍ മാസം മുപ്പതു പൌണ്ട് അധികം അടക്കെണ്ടതായി വരും. ഇത് ഏകദേശം 100,000 ജീവനക്കാരെയാണ് ബാധിക്കുവാനായി പോകുന്നത്. പൊതു മേഖലയില്‍ നടന്നു കൊണ്ടിരിക്കുന്ന ചെലവ് ചുരുക്കല്‍ പദ്ധതികളും ജീവനക്കാരെ ഒരുപാട് ബുദ്ധിമുട്ടിക്കുന്നുണ്ട്.
കൂടുതല്‍ സമയം ജോലി കുറഞ്ഞ പെന്ഷന് എന്നതാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ നയമെന്ന് പല വിദഗ്ദ്ധരും കുറ്റപ്പെടുത്തി. പെന്ഷന് മാറ്റങ്ങള്‍ക്കെതിരെ യുണൈറ്റിലെ പല ആരോഗ്യമെമ്പര്മാരും വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തി കൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ അലസിപോകുന്നതിനാല് ഒരു താക്കീത് എന്ന നിലക്കാണ് ഈ പണിമുടക്ക് ഉണ്ടാകുക. പി.സി.എസ്. സംഘടനക്ക് ഇരുന്നൂറോളം സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ ഉണ്ട്. ഇവരുടെ പണിമുടക്ക് ബ്രിട്ടണെ സ്തംഭിപ്പിക്കും എന്ന് ഏതാണ്ട് ഉറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല