ലണ്ടന്‍: പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ യൂണിയനുകള്‍ ശക്തമായി രംഗത്തെത്തി. പൊതുമേഖലയിലെ ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരണം സംബന്ധിച്ച പുതിയ ബില്‍ ഇന്നുനടക്കാനിരിക്കുന്ന രാഞ്ജിയുടെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് യൂണിയനുകള്‍ പരസ്യമായി രംഗത്തെത്തിയത്. ബില്ലിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
ആഭ്യന്തര മേഖലയിലെ ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍, പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ സ്റ്റാഫ്, ഡ്യൂട്ടിയിലല്ലാത്ത പോലീസ് ഉദ്യോഗസ്ഥര്‍, റോയല്‍ ഫളീറ്റ്് ആക്‌സിലറിയിലെ അംഗങ്ങള്‍ തുടങ്ങിയവരെല്ലാം അടുത്ത ദിവസം നടക്കുന്ന സമരത്തില്‍ പങ്കെടുക്കും. എന്നാല്‍ പരിഷ്‌കരണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഗവണ്‍മെന്റിന്റെ തീരുമാനം.
പൊതുമേഖലയിലെ പെന്‍ഷന്‍ പ്ലാനുകളെ പൊതുവായ ഒരുചട്ടക്കൂടിലേക്ക് മാറ്റുന്നതാണ് പുതിയ പരിഷ്‌കരണം. ഇത് ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും മറ്റ് നികുതിദായകരുടേയും ചെലവുകളേയും ആനുകൂല്യങ്ങളേയും കൂടുതല്‍ കൃത്യമായി കണക്കാന്‍ സഹായിക്കുന്നതാണന്ന് ഗവണ്‍മെന്റ് വ്യത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല