സ്വന്തം ലേഖകന്‍: മുരുകന്‍ പുലിയെ പിടിച്ചത് ഇങ്ങനെ! പുലിമുരുകനിലെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത്. 150 കോടി ക്‌ളബ്ബിലെത്തിയ ആദ്യ മലയാള ചിത്രമായ പുലിമുരുകനിലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രംഗമായിരുന്നു പുലിയുമായുളള മുരുകന്റെ ഏറ്റുമുട്ടല്‍. ഫയര്‍ഫ്‌ളൈ എന്ന സ്ഥാപനമാണ് കാണികള്‍ ശ്വാസം പിടിച്ചിരുന്നു കണ്ട ആ ദൃശ്യങ്ങളുടെ വിഎഫ്എക്‌സ് ഒരുക്കിയത്.
ഇപ്പോള്‍ പുലിമുരുകന്റെ വിഎഫ്എക്‌സ് ബ്രേക്ക് ഡൗണ്‍ വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ഫയര്‍ഫ്‌ളൈ.ഹോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകനിലെ ഹരം കൊളളിച്ച ആ സംഘട്ടനങ്ങളുടെ ശില്പി. ചിത്രത്തില്‍ പുലിയുമായുള്ള സംഘടനത്തിന്റെ ഗ്രാഫിക്‌സ് ദൃശ്യങ്ങളുടെ രചനയാണ് വീഡിയോയില്‍ കാണിക്കുന്നത്. സംഘട്ടന രംഗങ്ങളില്‍ യഥാര്‍ത്ഥ പുലിയുമായി സാദൃശ്യം തോന്നുന്ന ഗ്രാഫിക്‌സ് വരയന്‍ പുലിയെ എങ്ങനെ സിനിമയില്‍ ഉള്‍പ്പെടുത്തി എന്ന് തുറന്ന് കാട്ടുന്നുണ്ട് വീഡിയോയില്‍. കൂടെ പുലിമുരുകനിലെ കിടിലന്‍ ഫൈറ്റ് സീനുകളും കാണാം.
ചിത്രീകരണം ആരംഭിച്ച് നാളുകള്‍ക്ക് ശേഷമാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്, വിഎഫ്എക്‌സ് ഗ്രാഫിക്‌സിനു വേണ്ടിയിട്ടാണ് ഇത്രയും നാളുകള്‍ ചിലവിട്ടതെന്നാണ് പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്. മോഹന്‍ലാലിനെ നായകനാക്കി വൈശാഖാണ് പുലിമുരുകന്‍ ഒരുക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ബംഗാളി നായിക കമാലിനി മുഖര്‍ജിയാണ് ചിത്രത്തിലെ നായിക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല