സ്വന്തം ലേഖകന്‍: മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം പുലി മുരുകന്റെ ഷൂട്ടിംഗിനിടെ കാര്‍ അപകടം, വീഡിയോ വൈറലാകുന്നു. അപകടത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് മരണത്തില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിത്രത്തിലെ ഒരു കാര്‍ ചേസ് രംഗം ചിത്രീകരിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംവിധായകനെ ഇടിച്ച് തെറിപ്പിച്ച് കാര്‍ മുന്നോട്ട് പോകുമായിരുന്ന അവസ്ഥവരെ കാര്യങ്ങള്‍ എത്തി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അണിയറക്കാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാര്‍ ചേസ് രംഗങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയായിരുന്നു സംവിധായകന്‍ വൈശാഖ്. പെട്ടന്ന് കാര്‍ റിവേഴ്‌സ് എടുത്ത് വൈശാഖിന് നേരെ പാഞ്ഞു വന്നു. വണ്ടി ഇടിയ്ക്കാനായി വന്നതും അദ്ദേഹം പിന്നിലേയ്ക്ക് ചാടി മറിഞ്ഞ് വീഴുകയായിരുന്നു. അതിനാല്‍ അപകടം ഒഴിവായി. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തിന് വേണ്ടി ഒന്നിയ്ക്കുന്നത്. ശിവാജി, അന്യന്‍, യന്തിരന്‍, ബാഹുബലി, എന്നീ ചിത്രങ്ങളുടെ ആക്ഷന്‍ രംഗം കൈകാര്യം ചെയ്ത തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. പോക്കിരിരാജ എന്ന ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളക് പാടവും ഒന്നിയ്ക്കുന്ന ചിത്രം കൂടിയാണ് പുലി മുരുകന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല