സ്വന്തം ലേഖകന്‍: പുലിമുരുകന്റെ പുലിപ്പല്ലു മാല ലക്ഷം രൂപയ്ക് ആരാധകന്‍ സ്വന്തമാക്കി. കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടന്ന പരിപാടിയില്‍ മോഹന്‍ലാല്‍ തന്നെയാണ് മാല സമ്മാനിച്ചത്. എറണാകുളം സ്വദേശിയായ മാത്യു ജോസാണ് സുഹൃത്തായ അരുണ്‍ പ്രഭാകരന് വേണ്ടി മാല ലേലത്തില്‍ പിടിച്ചത്. ഇരുവരും കൊച്ചിയില്‍ നടന്ന ചടങ്ങിലെത്തിയിരുന്നു.
‘ഒരുപാട് പേര്‍ ഇത്തരത്തിലുളള ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വരട്ടെ. കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ വലിയ വലിയ കാര്യങ്ങള്‍ ചെയ്യാമെന്നതിന്റെ തുടര്‍ച്ചയാണിത്. ദി കംപ്‌ളീറ്റ് ആക്ടറിലെ ലാല്‍ സ്റ്റോറില്‍ നിന്നാണ് ഇത്തരമൊരു ആശയം ഉയര്‍ന്ന് വന്നത്’ എന്ന് മോഹന്‍ലാല്‍ മാല സമ്മാനിച്ചുളള ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
പുലിമുരുകനില്‍ മോഹന്‍ലാല്‍ ധരിച്ച പുലിപ്പല്ല് മാല 1,15000 രൂപയ്ക്കാണ് ഓണ്‍ലൈനില്‍ വിറ്റു പോയത്. മാത്യു ജോസ് എന്നയാളാണ് പുലിമുരുകന്‍ മാല സ്വന്തമാക്കിയത്. ലേലത്തില്‍ നിന്ന് ലഭിച്ച തുക പൂര്‍ണമായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല