ന്യൂ ജെനെരഷെന്‍ പ്രവാസികളായ മൂന്ന് ചെറുപ്പകരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക ചര്‍ച്ചകളുമായ് ബെധ്ധപെടുത്തി ഒരുക്കിയിരിക്കുന്നതാണ് പുലിവാല്‍ കാഴ്ചകളുടെ ആദ്യത്തെ എപിസോഡ്.
പുലിവാല്‍ ഫിലംസിന്റെ ബാന്നറില്‍ പുലിവാല്‍ ബോയ്‌സ് നിര്‍മിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തന്നെയാണ്.
നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ ഫൈസല്‍ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രഫിയും സംവിധാനവും നിര്‍വഹിച്ച പുലിവാല്‍ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിന്‍ കാവനാല്‍ ആണ്, അസിസട്ടന്റ്‌റ് ഡയര്‍ക്ടര്‍ നുല്‍ഫി കൊയിത്തറയും, പ്രൊഡകഷന്‍ അസോസിയെറ്റ് ആന്റണി മണിയന്‍കേരികളവും, പ്രൊഡകഷന്‍ എക്‌സിക്യൂട്ടീവ് അനൂപ് അബ്രഹവും, കാമറ അസോസിയെറ്റ് ചെയിതിരിക്കുന്നത് പിന്റു കണ്ണാമ്പടവും ആണ്. ശ്രീ ഫൈസല്‍ കാച്ചപ്പിള്ളിയുടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്വൊന്തം പ്രൊഡകഷന്‍ കംപനി ആണ് പ്രൊഡകഷനും പോസ്റ്റ് പ്രൊഡകഷനും ചെയ്തിരികുന്നത് . ഇതിലെ പ്രധാന അഭിനേതാക്കളും സ്വിസ്സിലെ മലയാളി സുഹൃത്തുക്കള്‍ തന്നെ.
പുലിവാല്‍ കാഴചകള്‍ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ എന്ന പ്രതിഭാസത്തിന്റെ എല്ലാവിധ പ്രത്യേകതകളും വളരെ പ്രഫഫെഷനലയ് അടങ്ങിയിരിക്കുന്നു എന്നത് പുലിവാല്‍ കാഴ്ചകളുടെ പൊസ്റ്റെറിലും ട്രിലെറിലും വെക്തമാണ്. പോസ്റ്റര്‍ ഇറങ്ങിയ നാള്‍ മുതല്‍ വളരെ ആകംഷയിലും പ്രെതീക്ഷയിലും ആകാംക്ഷയിലുമാണ് സ്വിസ്സ് മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല