സിനിമയുടെ ഭാഷ തന്നെ വേറെയാണ്. അത് എഴുതലോ പറച്ചിലോ പോലെയല്ല. സ്‌ക്രീനില്‍ കാണുന്നത് പോലുമല്ല, കാഴ്ചക്കപ്പുറമുള്ള അനുഭവമാണ് സിനിമ. ദൃശ്യവും ശബ്ദവും ചേരുമ്പോഴുണ്ടാകുന്ന ഒരു അല്‍ബുത അനുഭവം. സാര്‍വത്രികമായി മനുഷ്യരുടെ അഭിരുചികള്‍ ഒന്നാണ്. അങ്ങനെ സാര്‍വത്രികമായി മനുഷ്യര്‍ക്ക് അനുഭവവേദ്യമാകുന്നതായിരിക്കണം സിനിമ. ഈ ആശയത്തെ മനസ്സില്‍ വെച്ച് സ്വിറ്റ്‌സര്‍ലണ്ടിലെ ഒരുപറ്റം മലയാളീ യുവാക്കള്‍ ചേര്‍ന്ന് ഒരുക്കുന്ന ഷോര്ട്ട് ഫിലിം സീരീസ് ആണ് ‘പുലിവാല്‍ കാഴ്ചകള്‍’.
ഇത് സീരിയല്‍ പോലെ ഒരു തുടര്‍കഥ അല്ല. വളരെ വെത്യസ്തവും പുതുമയും ഉള്ള ചെറുകഥകള്‍ കോര്‍ത്തിണക്കികൊണ്ടാണ് ഇതിന്റെ ഓരോ ഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. പ്രവാസി ജീവിതത്തിലെ കൊച്ചു കൊച്ചു നോബരങ്ങളും താമശകളും ആണ് ഇതിന്റെ പ്രധാന ആശയം. ഇതിനു മുന്‍പും പ്രവാസി ജീവിതത്തെ അസ്പ്ര്തമാക്കി ചിത്രങ്ങള്‍ ഇരെങ്ങിട്ടുന്‌ടെങ്ങിലും, ന്യൂ ജെനെരെഷെന്‍ പ്രവാസി ജീവിതത്തിലേക്ക് കൂടുതല്‍ കണ്ണോടിക്കുന്നു എന്നുള്ളത് ഇതാദ്യമാണ്, ഇതുതന്നെയാണ് ‘പുലിവാല്‍ കാഴ്ചകളുടെ’ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, മാനുഷിക മുല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന പ്രമേയങ്ങളും, നാട്ടിലെ ആനുകാലിക വിഷയങ്ങളും ഓരോ എപ്പിസോടിലും ഉള്‍പ്പെടുത്തും.
ആദ്യ എപ്പിസോഡിന്റെ പോസ്റ്റര്‍ കഴിഞ്ഞ ഞായറാഴ്ച്ച ഫേസ് ബൂക്കിലൂടെ പ്രസിദ്ധീകരിച്ചു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീ ഫൈസല്‍ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രഫിയും സംവിധാനവും നിര്‍വഹിച്ച പുലിവാല്‍ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിന്‍ കാവനാല്‍ ആണ്, അസിസട്ടന്റ്‌റ് ഡയര്‍ക്ടര്‍ നുല്‍ഫി കൊയിത്തറയും, പ്രൊഡകഷന്‍ അസോസിയെറ്റ് ആന്റണി മണിയന്‍കേരികളവും, പ്രൊഡകഷന്‍ എക്‌സിക്യൂട്ടീവ് അനൂപ് അബ്രഹവും, കാമറ അസോസിയെറ്റ് ചെയിതിരിക്കുന്നത് പിന്റു കണ്ണാമ്പടവും ആണ്. ഇതിലെ പ്രധാന അഭിനേതാക്കളും സ്വിസ്സിലെ മലയാളി സുഹൃത്തുക്കള്‍ തന്നെ.
ചാലകുടി അടുത്ത് അഷ്ടമിച്ചിറ സ്വോധേശിയായ ശ്രീ ഫൈസല്‍ കാച്ചപ്പിള്ളിയുടെ നിരവധി വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ക്രിയേറ്റിവിറ്റിയും നന്നായി ഉപയോഗിക്കാന്‍ സാധിച്ചുവെന്നു മാത്രമല്ല നല്ല കഴിവുണ്ടയീട്ടും കേരളത്തിനു പുറത്തു ജീവിക്കുന്നതുകൊണ്ടു മാത്രം അവസരങ്ങള്‍ നഷ്ടപെട്ട സ്വിസ്സിലെ എല്ലാ പ്രതിഭകള്‍ക്കും ഇതൊരു വലിയ അവസരംകൂടി ആകുമെന്ന് ശ്രീ ഫൈസല്‍ കാച്ചപ്പിള്ളി അവകാശപെടുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ അതിമനോഹരമായ ലോകേഷനുകളും പുലിവാല്‍ ബോയ്‌സ് എന്ന സുഹ്രത്ത് വലയവുമാണ് ഇങ്ങനെ ഒരു ആശയം നടപ്പിലാക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂ ജെനെരഷെന്‍ പ്രവാസികളായ മൂന്ന് ചെറുപ്പകരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക ചര്‍ച്ചകളുമായ് ബെധ്ധപെടുത്തി ഒരുക്കിയിരിക്കുന്നതാണ് പുലിവാല്‍ കാഴ്ചകളുടെ ആദ്യത്തെ എപിസോഡ്.
പുലിവാല്‍ ഫിലംസിന്റെ ബാന്നറില്‍ പുലിവാല്‍ ബോയ്‌സ് നിര്‍മിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ തന്നെയാണ്.പുലിവാല്‍ കാഴ്ചകളുടെ ട്രെയിലര്‍ ഈ മാസം പബ്ലിഷ് ചെയ്യും, ഫിലിം റിലീസ് ഏപ്രില്‍ മാസത്തില്‍ ആയിരിക്കും.ഇതിന്റെ അവസാന മിനുക്ക് പണികളുടെ തിരക്കിലാണ് തന്റെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്റ്റുഡിയോയില്‍ ശ്രീ ഫൈസല്‍ കാച്ചപ്പിള്ളി.
പുലിവാല്‍ കാഴചകള്‍ വലിയ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമ എന്ന പ്രതിഭാസത്തിന്റെ എല്ലാവിധ പ്രത്യേകതകളും വളരെ പ്രഫഫെഷനലയ് അടങ്ങിയിരിക്കുന്നു എന്നത് പുലിവാല്‍ കാഴ്ചകളുടെ പൊസ്റ്റെറുകളില്‍ തന്നെ വെക്തമാണ്. പോസ്റ്റര്‍ ഇറങ്ങിയ നാള്‍ മുതല്‍ വളരെ ആകംഷയിലും പ്രെതീക്ഷയിലുമനു ആകാംക്ഷയിലാണ് സ്വിസ്സ് മലയാളികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല