സഖറിയ പുത്തന്‍കളം: കെറ്ററിങ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന അഖില യുകെ പുല്‍ക്കൂട് കരോള്‍ മത്സരത്തിനായി യൂണിറ്റുകള്‍ തീവ്രമായ ഒരുക്കത്തിലാണ്. ഒരു രാജ്യം മുഴുവനായും പുല്‍ക്കൂട് നിര്‍മിച്ച് ക്രൈസ്തവ വിശ്വാസം പ്രഘോഷിപ്പിക്കുന്ന ചാലകമായി മാറുവാന്‍ പോകുന്ന പുല്‍ക്കൂട് മത്സരത്തിന്റെ നിബന്ധനകള്‍ യൂണിറ്റ് ഭാരവാഹികള്‍ക്ക് ഇമെയില്‍ അയച്ചിട്ടുണ്ട്. പ്രവാസി മലയാളികളുടെ ഇടയിലും സഭാ നേതൃത്വതലത്തിലും ചര്‍ച്ചയാകപ്പെട്ട പുല്‍ക്കൂട് മത്സരത്തിന്റെ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയെ ബന്ധപ്പെടേണ്ടതാണ്.
പുല്‍ക്കൂടിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും ഫോട്ടോയും ഡിസംബര്‍ 27ന് മുമ്പും കരോള്‍ മത്സരം ജനുവരി ഏഴിനു മുമ്പും എത്തിച്ചു തരണം.
യുകെകെസിഎ പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍, ട്രഷറര്‍ സാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, അഡൈ്വസേഴ്‌സ് ബെന്നി മാവേലി, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല