1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

ജിജി സ്റ്റീഫന്‍: പുല്‍ക്കൂട് മത്സരവും ചാരിറ്റി റാഫിളും ഒരുക്കി കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച. കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 29 വ്യാഴാഴ്ച വൈകുന്നേരം 6 മുതല്‍ 10 മണി വരെ ‘ഫുള്‍ ബോണ്‍’ ഹാളില്‍ വച്ച് ആഘോഷിക്കുന്നതാണ്. പുല്‍ക്കൂട് മത്സരവും ചാരിറ്റി റാഫിളും ഒരുക്കി വേറിട്ട ഒരു ക്രിസ്തുമസ് ആഘോഷത്തിന് തുടക്കം കുറിക്കുകയാണ് സംഘാടകര്‍. പുല്‍ക്കൂട് മത്സരത്തില്‍ വിജയിക്കുന്ന കുടുംബങ്ങള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്.റാഫിള്‍ ടിക്കറ്റ് വിറ്റും സ്‌പോണ്‍സേഴ്‌സില്‍ നിന്നും സംഭാവനകള്‍ സ്വീകരിച്ചും അസോസിയേഷന്‍ കഴിഞ്ഞ ഏപ്രിലില്‍ തുടക്കം കുറിച്ച ‘ഒരു കൈത്താങ്ങ്’ ചാരിറ്റിയുടെ രണ്ടാമത്തെ തുക സമാഹരണവും അന്നേ ദിവസം നടക്കും. ഈ തുക പിന്നീട് വളരെ കഷ്ടത അനുഭവിക്കുന്ന ഏതെങ്കിലും ഒരു സംഘടനക്കോ കുടുംബത്തിനോ കൈമാറും. ഒരു കൈത്താങ്ങ് ചാരിറ്റിയുടെ ആദ്യ തുക നല്‍കിയത് രാമപുരത്ത് പ്രവൃത്തിക്കുന്ന ‘സെന്റ്. ജോസഫ് ആശാ ഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്’ ആയിരുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികളും കരോള്‍ ഗാന മത്സരവും ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

സിറിയക്ക് ചുമ്മാറി: 07832927335

എല്ലാ മലയാളികള്‍ക്കും കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാശംസകള്‍…

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.