ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പുണെ വോറിയേഴ്സിനു മിന്നുന്ന വിജയം. അവസാന ഒാവറില്‍ 10 റണ്‍സ് ജയിക്കാന്‍ ആവശ്യമുള്ളപ്പോള്‍ നാലു പന്ത് ശേഷിക്കെയാണ് പൂണെ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 156 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന പൂണെയുടെ തുടക്കം പതുക്കെയായിരുന്നെങ്കിലും അവസാന ഓവറുകളില്‍ ജസ്സി റൈഡറും സ്മിത്തും നടത്തിയ വെടിക്കെട്ടാണ് നിര്‍ണായകമായത്. റൈഡര്‍ 56 പന്തില്‍ 73 റണ്‍സും സ്മിത്ത് 22 പന്തില്‍ 44 റണ്‍സും നേടി.
ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് 5 വിക്കറ്റ് നഷ്ടത്തിലാണ് 155 റണ്‍സ് നേടിയത്. 43 റണ്‍സെടുത്ത ഡുപ്ളിസിസും 44 റണ്‍സ് നേടിയ ജഡേജയുമാണ് സൂപ്പര്‍ കിങ്സിന 155ല്‍ എത്തിച്ചത്. പുണെ വോറിയേഴ്സിനായി രാഹുല്‍ ശര്‍മ രണ്ടു വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല