സ്വന്തം ലേഖകന്‍: പര്‍ദ്ദ ഇടാതെ പുറത്തിറങ്ങിയ ചിത്രം സമൂഹമാധ്യമങ്ങളില്‍, സൗദിയില്‍ യുവതിക്ക് ചാട്ടവാറടി. പര്‍ദയിടാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ഇടുകയും ചെയ്തതിന്റെ പേരില്‍ വധഭീഷണി നേരിടേണ്ടി വന്ന സൗദി അറേബ്യന്‍ യുവതിക്ക് മലക് അല്‍ ഷെഹ്‌റിക്ക് ചാട്ടയടി ശിക്ഷ കിട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം സൗദി തലസ്ഥാനമായ റിയാദില്‍ ഹിജാബോ അബയയോ ധരിക്കാതെ തെരുവില്‍ നിന്ന് ഫോട്ടോയെടുക്കുകയും അത് വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
പൊതു സ്ഥലത്ത് സ്ത്രീകളുടെ വസ്ത്ര കാര്യത്തില്‍ കര്‍ശന നിര്‍ദേശമുള്ള സൗദിയില്‍ മലകിനെതിരേ നിയമനടപടി ഉണ്ടായിരിക്കുയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരെ മത പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതായിട്ടാണ് അറബി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓറഞ്ചും പിങ്കും കലര്‍ന്ന പാവാടയ്ക്ക മേല്‍ കറുത്ത ജാക്കറ്റും ബൂട്ടും ധരിച്ച രീതിയിലുള്ള ഇവരുടെ ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അനേകം ഭീഷണികളാണ് എത്തിയത്. ഏറ്റവും കുറഞ്ഞത് തല വെട്ടലെങ്കിലൂം നടപ്പാക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെട്ടത്.
ഇവളെ കൊന്ന് നായ്ക്കൂട്ടത്തിന് വലിച്ചെറിയണമെന്നു മറ്റൊരാള്‍ പ്രതികരിച്ചു. പിടിയിലായെന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയും അനേകര്‍ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നു. രാജ്യത്തിന്റെ നിയമം അംഗീകരിക്കാത്ത ഇവള്‍ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ നല്‍കണമെന്നാണ് ചിലര്‍ പറഞ്ഞത്. അതേസമയം യുവതിക്ക് പിന്തുണ നല്‍കിയും അനേകര്‍ രംഗത്തെത്തി. നിശബ്ദരാകാന്‍ വിധിക്കപ്പെട്ട സൗദി യുവതികളില്‍ ഇവള്‍ അമ്പരപ്പിക്കുന്നെന്നും ധൈര്യത്തെ മതിക്കുന്നതായും ചിലര്‍ പറഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്താനും അബായ പോലെ സ്ത്രീകള്‍ക്കെതിരേയുള്ള വിവേചനത്തിനെതിരേ പ്രതികരിക്കാനും സമയമായെന്ന് മറ്റൊരാള്‍ പറഞ്ഞു.
സൗദി നിയമം അനുസരിച്ച് വിദേശിയായാലും സ്വദേശി ആയാലും എല്ലാ സ്ത്രീകളും ശരീരം മുഴുവന്‍ മറയ്ക്കുന്ന പരമ്പരാഗത വസ്ത്രമായ അബായ ധരിക്കണമെന്നാണ്. ഇസ്‌ളാമിക യുവതികള്‍ തല മൂടുന്ന വസ്ത്രമോ ഹിജാമോ ധരിക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല