നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനോട് പരാജയപ്പെട്ട കിംഗ്സ് ഇലവന് പഞ്ചാബിന് പ്ലേ ഓഫ് സാധ്യത നഷ്ടപ്പെട്ടു. ഇന്നലെ ആദ്യം നടന്ന മത്സരത്തില്‍ 6 വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് പഞ്ചാബ് ടീമിന് നേരിടേണ്ടിവന്നത്. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഡല്‍ഹിക്കെതിരെ 8 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ പഞ്ചാബിന് കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ 18.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല