സ്വന്തം ലേഖകന്‍: ഭര്‍ത്താവിന് രണ്ടാം വിവാഹം, വേദിയില്‍ ഒന്നാം ഭാര്യയുടേയും ബന്ധുക്കളുടേയും കൂട്ടത്തല്ല്, പഞ്ചാബില്‍ നിന്ന് ഒരു കല്യാണത്തല്ലു കഥ. ലുധിയാനയിലാണ് ഭര്‍ത്താവിന്റെ രണ്ടാം കല്യാണ വേദിയിലെത്തി യുവതി ഭര്‍ത്താവിന്റെ കരണം അടിച്ചു പുകച്ചത്. ഗായകന് കൂടിയായ വിശാല്‍ കുമാര്‍ സോനു (42) എന്നയാളെയാണ് ഭാര്യ രാഖി കരണത്തടിച്ചത്. സോനു ഇപ്പോഴും തന്റെ ഭര്‍ത്താവാണെന്നും തന്നെ വിവാഹമോചനം ചെയ്യാതെയാണ് ഇയാള്‍ പതിനെട്ട് വയസിന് ഇളയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും രാഖി ആരോപിച്ചു.
ഭര്‍ത്താവിന്റെ വിവാഹ തീരുമാനം അറിഞ്ഞ യുവതി ബന്ധുക്കളെയും കൂട്ടിവന്ന് ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയായിരുന്നു. ലുധിയാനയിലെ മാല്ഹര് റോഡിലെ റെസ്റ്റോറന്റിലാണ് സിനിമയെ വെല്ലുന്ന നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്ഥലത്തെത്തിയ രാഖിയെ അറിയില്ലെന്ന് സോനു പറഞ്ഞതാണ് പ്രകോപന കാരണം. ഇയാളുടെ പ്രതികരണം കേട്ടതോടെ രാഖിയും ബന്ധുക്കളും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
14 വര്‍ഷം മുമ്പാണ് സോനു, രാഖിയെ വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് പതിമൂന്ന് വയസുള്ള ഒരു മകളുണ്ട്. കുടുംബ കലഹം പതിവായതോടെ രാഖി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. അതേസമയം താന്‍ രാഖിയെ വിവാഹ മോചനം ചെയ്തിരുന്നുവെന്നാണ് സോനുവിന്റെ വാദം. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും സോനുവുമായി വിവാഹം ചെയ്യാനിരുന്ന യുവതിയെ സ്ഥലത്ത് നിന്ന് മാറ്റുകയും ചെയ്തു. തന്നക്കാള്‍ പതിനെട്ട് വയസ് പ്രായം കുറഞ്ഞ പെണ്‍കുട്ടിയേയാണ് സോനു വിവാഹം കഴിക്കാന്‍ തെരഞ്ഞെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല