ശനിയാഴ്ച നടന്ന പ്രീമിയര്‍ലീഗ് ഫുട്ബോളില്‍ ഗ്രഹാം ഷാര്‍പ്പ് എന്ന 41കാരന് വാതുവയ്പ്പിലൂടെ ലഭിച്ചത് 5.85 ലക്ഷം പൗണ്ട്. വാതുവയ്പ്പുകാര്‍ ഏഴില്‍ രണ്ട് സാധ്യത മാത്രം കല്‍പ്പിച്ചിരുന്ന ലിവര്‍പൂളിനൊപ്പം നിന്നതാണ് ഇയാളെ തുണച്ചത്. 87ാം മിനിട്ടില്‍ ഗ്ലെന്‍ ജോണ്സണടിച്ച ഗോളില്‍ ടീം വിജയിച്ചപ്പോള്‍ വാതുവയ്പ്പില്‍ ഇദ്ദേഹത്തിനും അവിസ്മരണീയ നേട്ടം. ഇത് ഇദ്ദേഹത്തിന്റെ പത്തൊമ്പതാമത് ഫുട്ബോള്‍ വാതുവയ്പ്പായിരുന്നു. കഴിഞ്ഞ പതിനെട്ടണ്ണത്തിലും ഭാഗ്യം തുണച്ചില്ലെങ്കിലും ഒരു യൂറോ മുടക്കി പങ്കെടുത്ത ഈ വാതുവയ്പ്പില്‍ ലിവര്‍പൂള്‍ ഇദ്ദേഹത്തിന് നല്‍കിയത് 585,143.24 പൗണ്ടിന്റെ ഭാഗ്യമാണ്.
ഇതോടെ ഷാര്‍പ്പ് ലിവര്‍പൂള്‍ ടീമിന്റെ ആജീവനാന്ത ആരാധകനായി മാറിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. ലിവര്‍പൂളിന്റെ ജയം ഈ ആഴ്ചത്തെ ഏറ്റവും വലിയ ഫുട്ബോള്‍ വിജയമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ആത്മവിശ്വാസത്തോടെ കളിച്ചതും സമ്മര്ദ്ദത്തിനടിപ്പെടാതിരുന്നതുമാണ് ലിവര്‍പൂളിനെ തുണച്ചതെന്ന് ചെല്‍സി ക്യാപ്റ്റന്‍ ഡേവിഡ് വിയ്യ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല