കൌമാരത്തില്‍ തന്നെ അച്ഛനും അമ്മയുമൊക്കെയാകുന്നത് ബ്രിട്ടനില്‍ ഇപ്പോള്‍ പതിവായിട്ടുണ്ടെന്ന് സമീപകാലത്തുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു എന്നാല്‍ ഇതല്‍പ്പം കടന്ന കയ്യായ് പോയോ എന്നൊരു സംശയം, മദ്യപിച്ച് പതിമൂന്ന് വയസ്സുകാരായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും തങ്ങളുടെ സ്കൂളില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബ്രിട്ടനിലെ പ്രസിദ്ധമായ ബേദല്‍ സ്കൂളിലാണ് ഈ സംഭവം നടന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.ഹാംപ്ഷയറിലെ പീറ്റേഴ്സ്ഫീല്‍ഡിലാണ് 120 വര്‍ഷം പഴക്കമുള്ള ഈ പ്രൈവറ്റ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
അധ്യായനവര്ഷാവസാനത്തെ പാര്‍ട്ടിക്ക് ശേഷം സ്കൂള്‍ ഗ്രൌണ്ടിലെ മണലില്‍ കിടന്നാണ് ഈ വിദ്യാര്‍ഥികള്‍ രതിയിലേര്‍പ്പെട്ടത്! കൂട്ടത്തില്‍ മറ്റൊരു ആണ്‍കുട്ടിയെ സമീപത്തെ വെയ്ട്രോസ് സ്റ്റോറില്‍ നിന്നും വിസ്കി മോഷ്ടിച്ചതിനു പിടിക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം നാലാമത് ഒരു വിദ്യാര്‍ഥി ഉണ്ടായിരുന്നതായ് സംശയവും ഉണ്ട്.
പോപ് താരം ലിലി അലെന്‍ , മോഡല്‍ സോഫി ഡല്‍ , നടന്‍ ദാനിയല്‍ ടെ-ലൂയിസ് അടക്കം പല പ്രശസ്തരും പഠിച്ചിറങ്ങിയ ബ്രിട്ടനിലെ 120 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ലിബറല്‍ സ്കൂളാണ് ബേദല്‍. 30 ,൦൦൦ പൌണ്ട് എന്ന ഭീമമായ തുകയാണ് ഇവിടെ ഓരോ വിദ്യാര്‍ഥികളില്‍ നിന്നും ഒരു വര്‍ഷം വാങ്ങുന്ന ഫീസ് എന്നിരിക്കെ ഈ സംഭവത്തോട് കൂടി മറ്റു കുട്ടികളുടെ രക്ഷിതാക്കള്‍ ക്ഷുഭിതരായിരിക്കുകയാണ്.
ഇതേ സ്കൂളിനെ പറ്റിയാണ് 2007 ല്‍ പോപ് താരം ലിലി ‘ഞാന്‍ സ്നേഹിക്കുന്ന ഒരേയൊരു സ്കൂള്‍’ എന്ന് പറഞ്ഞത്. പണവും പ്രശസ്തിയുമുള്ളവര്‍ തങ്ങളുടെ മക്കളെ പഠിക്കാന്‍ അയക്കുന്ന യുകെയിലെ ഈ മികച്ച വിദ്യാലയത്തിന്റെ ഗതി ഈ അപകീര്ത്തിയോടു കൂടി എന്താകുമെന്നു കണ്ടറിയാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല