കവന്റ്രി: ഭാരതീയതയുടെ മുഴുവന്‍ സാരംശവും ഒളിഞ്ഞിരിക്കുന്ന പുരാണങ്ങളിലൂടെ കുട്ടികളുമായി യാത്ര ചെയ്യാന്‍ കവന്റ്രി ഹിന്ദു സമാജം തയ്യാറെടുക്കുന്നു . ഇതിന്റെ ആദ്യ ഘട്ടമായ പുരാണ കഥാ സദസ് ഈ ഞായറാഴ്ച നാല് മണിക്ക് കൊള്വിലെയില്‍ സംഘടിപ്പിക്കും . എല്ലാ മാസവും നടത്തുന്ന സത്സങ്ങതിലെ പ്രധാന ഇനമായി മാറുകയാണ് പുരണ കഥ സദസ് . ഹൈന്ദവ സംസ്‌ക്കാരത്തിന്റെ മൂല്യങ്ങള്‍ പുരണ കഥകളിലൂടെ കുട്ടികളില്‍ എത്തിക്കുകയാണ് ഈ പരിപാടിയുടെ മുഖ്യ ഉദ്ദേശം എന്ന് സംഘാടകര്‍ പറയുന്നു . കൂടാതെ ഹൈന്ദവ ചിന്തകളില്‍ അടങ്ങിയിട്ടുള്ള ശാസ്ത്രീയ ജീവിത സത്യങ്ങളും കഥകളിലൂടെ വെളിപ്പെടുത്തും . കുട്ടികള്‍ പുരണ കഥകള്‍ സ്വായത്തം ആക്കുന്നത് ജീവിത മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ അവരെ പര്യാപ്തം ആക്കുമെന്നാണ് കരുതപ്പെടുന്നത് . എന്നാല്‍ അനേക വര്ഷം മുന്‍പ് മുത്തശിയുടെയും മുത്തച്ചന്റെയും വാക്കുകളിലൂടെ പകര്ന്നു കിട്ടിയ അറിവുകള്‍ ഒരിക്കല്‍ കൂടി കേട്ടറിയുവാന്‍ ഉള്ള ആകാംഷയാണ് മുതിര്‍ന്നവര്‍ പങ്കിടുന്നത് . കേട്ടറിഞ്ഞ കഥകള്‍ ഒരിക്കല്‍ കൂടി ചുരുള്‍ നിവര്ത്തി മുന്നില് എത്തുമ്പോള്‍ മഹത്തായ സംസ്‌കൃതിയുടെ ഭാഗം ആയി മാറുവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യം കൂടി മുതിര്‍ന്നവരില്‍ എത്തപ്പെടും എന്നതും പുരണ കഥ സദസിന്റെ നേട്ടമായി മാറും .
പണ്ട് കാലങ്ങളില്‍ വാ മൊഴിയായും വര മൊഴിയായും ലഭിച്ച ഈ സുകൃത പുണ്യം കുട്ടികള്ക്ക് പകര്ന്നു കൊടുക്കാന്‍ തയ്യാറെടുക്കുന്നത് കവന്റ്രിയിലെ ഹിന്ദു സമാജം പ്രവര്ത്തകരാണ് . കഴിഞ്ഞ ഏതാനും മാസമായി 30 ഓളം കുടുംബങ്ങളുടെ കൂട്ടായ്മയായി പ്രവര്ത്തിക്കുന്ന കവന്റ്രി ഹിന്ദു സമാജം കുട്ടികളില്‍ ഹൈന്ദവ സംസ്‌ക്കാരം വളര്ത്‌നതുന്നതിനാണ് പുരാണ കഥകള്‍ അവതരിപ്പിക്കുന്നത് . വെറും കഥ പറച്ചില്‍ ആയി മാറാതെ ഓരോ കഥയിലും അടങ്ങിയിരിക്കുന്ന സാരാംശം കൂടി ഉള്‌പ്പെടുത്തി ഹൈന്ദവ മൂല്യങ്ങളില്‍ ആഴത്തില്‍ അറിവുണ്ടാകുന്നതിനും ഇത് അവസരം നല്കുമെന്ന് സംഘാടകര്‍ കരുതുന്നു . ഭാരതീയ ചിന്തയില്‍ അധിഷ്ട്ടിതമായ ആചാരങ്ങലോടൊപ്പം ശാസ്ത്രീയ അടിത്തറയും ചേര്‍ന്ന് പോകുന്നതിനാല്‍ വിശ്വാസം ജീവിത നിഷ്ട്ടയുടെ കൂടി ഭാഗമാക്കാന്‍ കുട്ടികളെ പ്രേരിപ്പികുകയാണ് ഈ ആശയത്തിന് പിന്നില്‍ . അടുത്ത മാസം നടക്കുന്ന സത്സങ്ങതില്‍ അനില്‍ പിള്ള , അജയകുമാര്‍ എന്നിവരാണ് പുരണ കഥകളുമായി എത്തുന്നത് .
ഭാവിയില്‍ കുട്ടികളെ കൊണ്ട് തന്നെ കഥകള്‍ പറയിപ്പിക്കുന്ന നിലയിലേക്ക് ഇത് മാറ്റിയെടുക്കാന്‍ കഴിയും എന്ന് സംഘാടകര്‍ കരുതുന്നു . കഥകളോടൊപ്പം അന്ന്യം നിന്ന് പോകുന്ന അറിവുകളെ തിരികെ പിടിക്കുക എന്നതാണ് ഈ ലക്ഷ്യത്തിനു പിന്നില്‍ . ബ്രിട്ടീഷ് പ്രൈമറി സ്‌കൂളുകളില്‍ വിവിധ രാജ്യങ്ങളിലെ സംസ്‌ക്കരങ്ങളില്‍ ഊന്നല്‍ നല്കിയുള്ള പാഠ പദ്ധതികള്‍ കുട്ടികളെ കൊണ്ട് അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും മലയാളി ഹൈന്ദവ കുട്ടികള്‍ പുരാണങ്ങളെ കുറിച്ചും മറ്റും കേട്ടറിവ് പോലും ഇല്ലാതെ പിന്നോക്കം പോകുന്നതു തടയുക എന്നതും പുരണ കഥകളുടെ അവതരണത്തിലൂടെ സാധിക്കും എന്ന് കവന്റ്രി ഹിന്ദു സമാജം ലക്ഷ്യമിടുന്നു .
ഏതാനും മാസമായി അടിസ്ഥാന വിവരങ്ങള്‍ പ്രശ്‌നോത്തരിയിലൂടെ വിവരിക്കുന്ന പരിപാടിയും സത്സങ്ങതിന്റെ പ്രധാന ഭാഗമാണ് . ഒമ്‌ന്കാരം ജപിച്ചു യോഗയിലൂടെ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കുന്നതും കുട്ടികളെയും മുതിര്ന്നവരെയും ഒരു പോലെ ആകര്ഷിക്കുന്നുണ്ട് . കവന്റ്രി , ആശ്ബി , ലോങ്ങ്ബാരോ , ലെമിങ്ങ്ടന്‍ , കൊല്‍വിലെ തുടങ്ങിയ പ്രദേശങ്ങളില്‍ ഉള്ളവരാണ് ആധ്യല്മിക ചിന്തയ്ക്ക് അടിത്തറ നല്കി ഹിന്ദു സമാജം പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കിയിരിക്കുന്നത് . കുടുംബങ്ങളില്‍ ആഘോഷ വേളകള്‍ കൂടി സമാജം പ്രവര്‍ത്തനത്തില്‍ ഉള്‌പ്പെടുത്തി അംഗങ്ങളില്‍ കൂടുതല്‍ താല്പ്പര്യം ഉണ്ടാക്കുന്നതിനും സംഘാടകര്‍ ശ്രദ്ധിക്കുന്നു .
അടുത്ത ഭജന്‍ സത്സംഗം ജൂണ്‍ 12 നു കൊല്‍വിലെയില്‍ സംഘടിപ്പിക്കും .
വിലാസം / 12 , ascot drive, coalvile , LE67 4DF
contact / 07475 980 691
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല