1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2011

കൃത്രിമം കാണിച്ചതിലൂടെയാണ് റഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുണെറ്റഡ് റഷ്യ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം നേടാനായതെന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണം പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുചിന്‍ നിഷേധിച്ചു. തിരഞ്ഞെടുപ്പില്‍ പ്രകടമായത് ജനവികാരമാണെന്നും ഫലം റദ്ദാക്കി പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പുചിന്‍ പ്രധാനമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പു നേരത്തേയാക്കാന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവ് രാജിവെക്കുകയുമില്ല.

ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ഷിക ചോദ്യത്തരവേളയിലാണ് തിരഞ്ഞെടുപ്പ് വീണ്ടും നടത്തില്ലെന്ന് പുചിന്‍ വ്യക്തമാക്കിയത്. തന്റെ 12 വര്‍ഷത്തെ ഭരണകാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധപ്രകടനങ്ങളെ പുചിന്‍ എതിര്‍ത്തു. എന്നാല്‍, സമാധാനപരമായും നിയമത്തിനുള്ളില്‍ നിന്നുമുള്ള പ്രക്ഷോഭങ്ങള്‍ക്ക് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.