സ്വന്തം ലേഖകന്‍: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എതിരാളിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച് പുടിന്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് നിലവിലെ പ്രസിഡന്റ് പുടിന്റെ പ്രതിയോഗിയും സ്ഥിരം വിമര്‍ശകനുമായ അലക്‌സി നവോണിയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിനിട്ട് തീരുമാനിക്കുകയായിരുന്നു ഇക്കാര്യം. 13ല്‍ 12 വോട്ടും നേടിയാണ് നവോണിയെ അയോഗ്യനാക്കാനുള്ള തീരുമാനം പാസായത്. തീരുമാനത്തിനായി ചേര്‍ന്ന റഷ്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍നിന്ന് ഒരംഗം വിട്ടുനിന്നു.
അലക്‌സി നവോണിയുടെ പേരില്‍ നിലവിലുള്ള നിരവധി ക്രിമിനല്‍ കേസുകള്‍ പരിഗണിച്ചാണ് സുപ്രധാന തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടത്. ഇദ്ദേഹം നിയമം ലംഘിച്ചതിന്റെ പേരില്‍ ജയിലിലായിട്ടുണ്ട്. എന്നാല്‍ ഈ കേസുകളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം ആരോപിച്ചു.
അടുത്ത തെരഞ്ഞെടുപ്പിലും പുടിന്‍ തന്നെ തെരഞ്ഞെടുക്കപ്പെടാനുള്ള വഴിയാണ് ഇതോടെ തെളിഞ്ഞത്. പ്രസിഡന്റ് കാലാവധി ആറുവര്‍ഷമാക്കിയതോടെ 2024 വരെ അധികാരത്തില്‍ തുടരാന്‍ പുടിനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല