1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2018

സ്വന്തം ലേഖകന്‍: കരുത്തു കൂട്ടി റഷ്യയില്‍ പുടിന്‍ നാലാമൂഴം തുടങ്ങി; ഇനി 2024 വരെ പ്രസിഡന്റായി തുടരാം. 1999 മുതല്‍ റഷ്യയില്‍ അധികാരത്തിലുള്ള പുടിന്‍ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 76.7% വോട്ടു നേടിയാണു ഭരണത്തിലെത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി കഴിഞ്ഞദിവസങ്ങളില്‍ പ്രതിഷേധ റാലി നടത്തിയ പ്രതിപക്ഷ നേതാവ് അലെക്‌സി നവല്‍നി അടക്കം നൂറുകണക്കിനു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റഷ്യയ്ക്കു വേണ്ടി, റഷ്യയുടെ ഭാവിക്കു വേണ്ടി കഴിയുന്നതെല്ലാം ചെയ്യുക എന്നതു തന്റെ ജീവിതലക്ഷ്യമാണെന്നു ഗ്രാന്‍ഡ് ക്രെംലിന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ പുടിന്‍ പറഞ്ഞു. ദിമിത്രി മെദ്!വെദേവ് പ്രധാനമന്ത്രിയായി തുടരും. മെദ്!വെദേവിനെ പ്രധാനമന്ത്രിയാക്കാന്‍ പ്രസിഡന്റ് പുടിന്‍ പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചു. പുടിന്റെ വലംകൈയായ മെദ്!വെദേവ് 2008–13ല്‍ പ്രസിഡന്റായിരുന്നു. പുടിന്‍ അന്നു പ്രധാനമന്ത്രിയും.

അടുപ്പിച്ചു രണ്ടുതവണയിലേറെ പ്രസിഡന്റായിരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ വ്യവസ്ഥ മറികടക്കാനാണു പുടിന്‍ അന്നു പ്രധാനമന്ത്രിയായത്. 2012ല്‍ പുടിന്‍ പ്രസിഡന്റായി മടങ്ങിയെത്തിയപ്പോള്‍ മെദ്!വെദേവ് പ്രധാനമന്ത്രിയായി. തൊണ്ണൂറുകളില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ മേയറുടെ ഓഫിസില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.