സ്വന്തം ലേഖകന്‍: ട്രംപിനെ കടത്തിവെട്ടി കിമ്മിന് കൈകൊടുക്കാന്‍ പുടിന്‍; റഷ്യയിലെ ഉച്ചകോടിയ്ക്ക് കിം ജോംഗ് ഉന്നിനെ ക്ഷണിച്ച് റഷ്യ. റഷ്യയിലെ വ്‌ലാഡിവൊസ്റ്റോക്കില്‍ സെപ്റ്റംബറില്‍ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് കിമ്മിനെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ക്ഷണിച്ചത്.
റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് കഴിഞ്ഞയാഴ്ച ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോഴും കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. അതിനിടെ, സിറിയ പ്രസിഡന്റ് ബഷാര്‍ അല്‍ അസദും ഉത്തര കൊറിയ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കൂടിക്കാഴ്ച യാഥാര്‍ഥ്യമായാല്‍, ഉത്തര കൊറിയയിലെത്തി കിമ്മിനെ കാണുന്ന ആദ്യത്തെ രാഷ്ട്രത്തലവനാകും അസദ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല