സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ പുടിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ ചോര്‍ത്തിയ ഡെമോക്രാറ്റുകളുടെ നിര്‍ണായകമായ ഇമെയിലുകള്‍ ഉപയോഗിക്കുന്നതിനാണ് പുടിന് വ്യക്തിപരമായി ഇടപെട്ടത്. ഹിലരി ക്ലിന്റന്റെ പ്രചരണത്തിന് ക്ഷീണമുണ്ടാക്കാനും ട്രംപിനെ ജയിപ്പിക്കാനും വേണ്ടിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ബിസി ന്യൂസാണ് വാര്‍ത്താ സ്രോതസ്സുകളെ ഉദ്ധരിച്ചു കൊണ്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ് ഇന്റലിജന്‍സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിവരങ്ങളിലേക്ക് നേരിട്ട് ഇടപെടാന്‍ കഴിയുന്ന രണ്ട് ഉദ്യോഗസ്ഥരാണ് പുടിന്റെ ഇടപെടലിനെ കുറിച്ച് വെളിപ്പെടുത്തിയത്. ചോര്‍ത്തിയ മെയിലുകള്‍ എങ്ങനെ പുറത്തു വിടണമെന്നും ഏതു രീതിയില്‍ ഉപയോഗിക്കണമെന്നും പുടിനാണ് നിര്‍ദ്ദേശിച്ചത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്കത്ഥിയായിരുന്ന ഡൊണാള്‍ഡ് ജെ ട്രംപ് ജയിക്കണമെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചത് എന്നാണ് അമേരിക്കയുടെ ചാരസംഘടനയായ സിഐഎയ്ക്ക് ലഭിച്ച വിവരം. ഹിലരിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ മുറിവേല്‍പ്പിക്കുകയായിരുന്നു ഇമെയില്‍ ചോര്‍ത്തി പുറത്തു വിട്ടതിലൂടെ റഷ്യ ലക്ഷ്യമിട്ടത്.
അമേരിക്ക വിചാരിച്ചതിനേക്കാള്‍ ആഴത്തിലുള്ള ഇടപെടലുകളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് നടത്തിയിട്ടുള്ളത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 8,500 കോടി ഡോളര്‍ മൂല്യമുള്ള സമ്പാദ്യമാണ് പുടിന്റെ ശൃംഖല കൈകാര്യം ചെയ്യുന്നത് എന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല