സ്വന്തം ലേഖകന്‍: കിഴക്കന്‍ ജര്‍മനിയില്‍ സോവിയറ്റ് ചാരനായി പുടിന്‍! തെളിവായി 80 കളിലെ സ്റ്റാസി തിരിച്ചറിയാല്‍ കാര്‍ഡ്. കിഴക്കന്‍ ജര്‍മനി കമ്യൂണിസ്റ്റ് ഭരണത്തിലായിരുന്ന സമയത്ത് സ്റ്റാസി രഹസ്യപ്പോലീസ് ഏവര്‍ക്കും പേടിസ്വപ്നമായിരുന്നു. സോവ്യ യറ്റ് ചാരസംഘടനയായ കെജിബിയുടെ ഏജന്റായാണു പുടിന്‍ കിഴക്കന്‍ ജര്‍മനിയിലെത്തിയത്.
1985 മുതല്‍ 89 വരെ ജര്‍മനിയിലെ ഡ്രെസ്ഡനിലായിരുന്നു പുടിന്റെ പ്രവര്‍ത്തനങ്ങള്‍. ഇക്കാലത്താണ് അദ്ദേഹത്തിന് സ്റ്റാസി പോലീസ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. സ്റ്റാസി പോലീസിലെ ഏത് ഉന്നത കേന്ദ്രത്തിലും ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചു കയറിച്ചെല്ലാന്‍ പുടിനു കഴിയുമായിരുന്നു.
സ്റ്റാസി റിക്കാര്‍ഡ് ഏജന്‍സിയിലെ മറ്റു രേഖകള്‍ പരിശോധിക്കവേയാണ് പുടിന്റെ തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയത്. കിഴക്കന്‍ ജര്‍മനിയുടെ തകര്‍ച്ച അടക്കമുള്ളവയ്ക്ക് പുടിന്‍ നേരിട്ടു സാക്ഷ്യം വഹിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം റഷ്യയിലേക്കു മടങ്ങി. തുടര്‍ന്ന് കെജിബിയുടെ തുടര്‍ച്ചയായ എഫ്എസ്ബിയുടെ തലപ്പത്തും ജോലി ചെയ്ത ശേഷമാണ് റഷ്യന്‍ പ്രസിഡന്റ് കസേരയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല